പ്രണയം

മരത്തണലിൽ

നാമിരുവരും മാത്രം

പ്രണയമെന്ന-

ഒരൊറ്റബിന്ദുവിൽ-

കാലുറപ്പിച്ച്‌-

കണ്ണും,

മനസ്സും-

കൊരുത്തുനില്‌ക്കേ,

ഓർത്തുവയ്‌ക്കാൻ-

നിന്റെ-

കൺപീലിനനച്ചുള്ള-

ചിരിയും,

മൗനവും മാത്രം.

മറക്കേണ്ടത്‌-

ഇനി-

കണ്ടു മുട്ടേണ്ടതിലേക്കുള്ള-

ദൂരമാണ്‌.

തണൽനീങ്ങുമ്പോ-

യാത്രപറയണം.

നമുക്ക്‌-

രണ്ടു വഴിയാണ്‌.

നീയാവഴിക്കും,

ഞാനീവഴിക്കും.

Generated from archived content: poem1_nov19_09.html Author: ayyappan_nedungad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English