തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങൾ

അക്വാറിയത്തിനുള്ളിൽ-

പ്രക്ഷുബ്ധമായൊരു കടൽ.

പ്രകമ്പനങ്ങൾ

അടിത്തട്ടിൽ

കാത്തുവച്ച നിശബ്ദത

ജലസസ്യങ്ങൾ

പവിഴപുറ്റുകൾ

സ്വർണ്ണവെളിച്ചങ്ങൾ

നീന്തിത്തുടിച്ചുയരുമ്പോൾ

തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങൾ

അതു

കടലാണെന്നുതന്നെ കരുതി

Generated from archived content: poem1_jan20_07.html Author: ayyappan_nedungad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English