ജ്യോതിഷരത്‌നം ഡോ.കെ.ദിവാകരന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എക്കണോമിക് കൗൺസിൽ നല്‌കുന്ന രാഷ്‌ട്രീയരത്‌നം അവാർഡ് ലഭിച്ചു. 2002-ൽ ഇദ്ദേഹം നടത്തിയ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ്. ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾ, കലാപങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയെക്കുറിച്ചാണ് ഇദ്ദേഹം പ്രവചനം നടത്തിയത്.
ഇന്ത്യയിലേയും കേരളത്തിലേയും പല രാഷ്‌ട്രീയ സംഭവങ്ങൾ പ്രവചിച്ച് ഇതിനോടകം തന്നെ ഇദ്ദേഹം ഏറെ പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പാലാരിവട്ടം സ്വദേശിയാണ്. പുഴഡോട്ട്‌കോമിന്റെ ജ്യോതിഷപംക്തി കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്.
Generated from archived content: aug8_news.html