സമ്പൂർണ്ണ സമാഹാരം
രണ്ടുവാല്യങ്ങൾ.. രണ്ടായിരത്തോളം പേജുകൾ… മാപ്‌ലിത്തോപേപ്പർ.. ഡീലക്‌സ്‌ബൈൻഡിങ്ങ്… ഡിമൈ 1&8.. അപൂർവചിത്രങ്ങൾ….
വില 650 രൂപ
മലയാളത്തിലെ നിത്യസഞ്ചാരിയായിരുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യ കൃതികൾ സമ്പൂർണ്ണമായി രണ്ടു വാല്യങ്ങളിലായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. സഞ്ചാരസാഹിത്യത്തിലെ കുലപതിയായ എസ്.കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യ കൃതികളിലൂടെ ഒരു ലോകസഞ്ചാരം നടത്തുന്ന അനുഭവം ഏറെ ആഹ്ലാദകരവും വിജ്ഞാനപ്രദവുമായിരിക്കും.
സ്വന്തം സഞ്ചാരസ്‌മരണകളിലൂടെ അനുവാചകലോകത്തിന്റെ ഹൃദയം കൈയിലെടുക്കുവാൻ കഴിഞ്ഞ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പെറ്റെക്കാട്ട് (1913-1982). ഈ ഭൂമുഖം അതിന്റെ സകല സങ്കീർണതകളോടും വൈജാത്യങ്ങളോടും കൂടി പ്രത്യക്ഷപ്പെടുമ്പോഴും എവിടെയുമുളള മനുഷ്യന്റെ ആന്തരികമായ സർവൈക്യത്തിന് അപചയം സംഭവിച്ചിട്ടില്ല എന്ന് ആ കൃതികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകസഞ്ചാരം ഇന്നത്തെപ്പോലെ സർവ്വസാധാരണവും ആയാസരഹിതവുമല്ലാതിരുന്ന കാലത്താണ് പൊറ്റെക്കാട്ട് ഇന്ത്യയിലും വിദേശങ്ങളിലും സഞ്ചരിച്ച് തന്റെ അനുഭവചക്രവാളം വികസിപ്പിച്ചത്. അതിന്റെ ഗുണഫലങ്ങൾ ധാരാളമായി കൈരളിക്ക് ലഭിക്കുകയും ചെയ്‌തു.
സഞ്ചാരി എന്ന നിലയിലും സഞ്ചാരസാഹിത്യകാരൻ എന്ന നിലയിലും പൊറ്റെക്കാട്ടിന്റെ അടുത്തു നില്‌ക്കാവുന്നവർ വിരളമാണ്. ഉദ്യോഗം രാജിവച്ച് 1945 മുതൽ അദ്ദേഹം രാജ്യസഞ്ചാരം ആരംഭിച്ചതാണ്. ഒരു റൊമാന്റിക് കവിയുടെ ഹൃദയത്തോടെയാണ് അദ്ദേഹം രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നത്. അവിടുത്തെ ജനങ്ങളോടെല്ലാം അദ്ദേഹത്തിന് സ്‌നേഹമാണ്. അവരുടെ ശക്തി ദൗർബല്യങ്ങൾ അദ്ദേഹത്തെ ഒരുപോലെ ആകർഷിക്കുന്നു. ജനങ്ങൾ മാത്രമല്ല, അവിടത്തെ പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ സൗന്ദര്യബോധവുമായി ശക്തിയോടെ പ്രതിസ്‌പന്ദിക്കുന്നുണ്ട്. പൊറ്റെക്കാട്ടിന്റെ നോവലോ ചെറുകഥയോ വായിക്കുന്ന രസത്തോടെ ആ സഞ്ചാരസാഹിത്യകൃതികളും നമുക്ക് വായിക്കാം. ഏകകാലത്ത് വിനോദവും വിജ്‌ഞ്ഞാനവും സമൃദ്ധമായി പകർന്നു തരുന്ന വിശിഷ്‌ടരത്നാകരമാണ് ആ യാത്രാവിവരണങ്ങൾ.
ഡഡാെ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂൂുആകപഎമവാഭസരവഢസൂകപ=3102 ഡഡാട ഞ്യ്ര ൺൗഋ ഡഡാപ
Generated from archived content: aug20_book.html