ഗൾഫ്‌ സാമ്പത്തിക സ്വാധീനംഃ സമഗ്ര പഠനം വേണം – മാസ്‌.

ജിസാൻ (സൗദിഅറേബ്യ)ഃ കേരളീയ സാമൂഹിക ജീവിതത്തിലും സമ്പദ്‌ഘടനയിലും ഗൾഫ്‌ പണം സൃഷ്‌ടിച്ച മാറ്റങ്ങളും സ്വാധീനവും സർക്കാർ സമഗ്രമായി പഠന വിധേയമാക്കണമെന്ന്‌, ജിസാനിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്‌മയായ മലയാളം ആർട്ട്‌സ്‌ സൊസൈറ്റി (മാസ്‌)യുടെ പൊതുയോഗം ആവശ്യപ്പെട്ടു. ഗൾഫ്‌ മലയാളികളെക്കുറിച്ച്‌ ഒറ്റപ്പെട്ട ചില പഠനങ്ങളല്ലാതെ സർക്കാർ തലത്തിൽ സമഗ്രമായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. ഭൂരിപക്ഷം വരുന്ന കുറഞ്ഞ വരുമാനക്കാരായ ഗൾഫിലെ കേരളീയർ ഒരു സാമ്പത്തിക വർഗ്ഗമല്ല. സംസ്‌ഥാന വരുമാനത്തിന്റെ ഗണ്യമായ പങ്ക്‌ നേടിത്തരുന്ന ഗൾഫ്‌ മലയാളികളെക്കുറിച്ച്‌ പഠനം നടത്തേണ്ടത്‌ സർക്കാരിന്റെ ബാദ്ധ്യതയാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. ദിനേശൻ കോന്നിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷക്കീൽ പി.അബ്‌ദുൽഅസീസ്‌ സ്വാഗതം പറഞ്ഞു. ജോർജ്‌ എടത്വ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

ദിനേശൻ കോന്നിയൂർ (പ്രസിഡന്റ്‌) ഷക്കീൽ.പി.അബ്‌ദുൽഅസീസ്‌, എസ്‌.ഹരികൃഷ്‌ണൻ (വൈസ്‌ പ്രസിഡന്റുമാർ), ജോർജ്‌ എടത്വ (ജനറൽ സെക്രട്ടറി) വി.എ.അൻവർ (അസോസിയേറ്റ്‌ സെക്രട്ടറി, എം.താഹ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സാംസ്‌കാരിക സംഗമം, ഗാനമേള, ചർച്ച, സാഹിത്യ സംവാദം, കാവ്യ സന്ധ്യ, ഗൾഫിലെ എഴുത്തുകാരുടെ കൃതികളുടെ പ്രസാധനം, റീഡേഴ്‌സ്‌ ഫോറം, സാഹിത്യ മൽസരം എന്നീ പരിപാടികൾക്ക്‌ യോഗം രൂപം നൽകി.

Generated from archived content: aug14_news.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here