കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌

ന്യൂഡൽഹിഃ

വിവിധ ഭാഷകളിലെ സാഹിത്യ രചനകൾക്കുളള കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിൽ നിന്നുളള അവാർഡ്‌ ആറ്റൂർ രവിവർമയുടെ ‘ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്ന കൃതിക്കാണ്‌. ‘ഒരു പുളിവരമ്പിന്റെ കഥയ്‌ക്ക്‌’പരിഭാഷാ വിഭാഗത്തിൽ രണ്ടുകൊല്ലം മുമ്പ്‌ രവിവർമയ്‌ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിരുന്നു.

മലയാള കവിതയുടെ ആധുനികതയുടെ മൂന്നു ഘട്ടങ്ങളിലും ഗണ്യമായ സംഭാവനനൽകിയ കവിയാണ്‌ ആറ്റൂർ രവിവർമയെന്ന്‌ അവാർഡ്‌ നിർണയ സമിതി അഭിപ്രായപ്പെട്ടു. പുനത്തിൽ കുഞ്ഞബ്‌ദുളള, സുഗതകുമാരി, കെ.പി.ശങ്കരൻ എന്നിവരുൾപ്പെട്ട സമിതിയാണ്‌ മലയാള ഗ്രന്ഥങ്ങൾ അവാർഡിനായി വിലയിരുത്തുന്നത്‌.

Generated from archived content: attur_ravi.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here