ചെങ്കടല്‍ വഴിമാറി തരാന്‍
മോശയല്ല നാം
മധുരഫലങ്ങള്‍ നിറഞ്ഞ ഉദ്യാനം ലഭിക്കാന്‍
ആദം അല്ല നാം.
സ്വന്തം കൈകൊണ്ട് അദ്വാനിച്ച് നേടിയതില്‍ നിന്ന്
ഭക്ഷിക്കുന്നതിന്റെ രുചി അറിയാനും,
‘നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
നീയും നിന്റെ കുടുംബവും
പുലരണ’മെന്ന കല്‍പ്പനയിലെ
മഹത്വമറിയാനും ജീവിതാന്ത്യം വരെ
കഴിയട്ടെ നമുക്ക് !
Generated from archived content: poem2_mar24_16.html Author: at_ashraf