ഇന്ത്യൻ വെളളിത്തിരയിൽ ഏഴു പതിറ്റാണ്ട് നിറഞ്ഞുനിന്ന രാജകുമാരൻ ‘ദാദാമണി’ അശോക്‌കുമാർ (90) അന്തരിച്ചു. മുംബെ ബജൂരിയിലുളള സ്വവസതിയിൽ തിങ്കളാഴ്‌ച 2.30 നായിരുന്നു അന്ത്യം. ‘ജീവൻ നയ്യ’ എന്ന ചിത്രത്തിലൂടെയാണ് ആശോക്‌കുമാർ എന്ന കുമുദ്‌ലാൽ ഗാംഗുലി സിനിമാലോകത്തേക്ക് കടന്നുവരുന്നത്. രണ്ടാമത്തെ ചിത്രമായ ‘അച്യുത് കന്യ’ സിനിമാപ്രേക്ഷകർ ഹൃദയപൂർവ്വം ഏറ്റുവാങ്ങിയതോടെ അശോക്‌കുമാർ ഇന്ത്യയുടെ താരമായി. അങ്ങിനെ 1934ൽ ബോംബെ ടാക്കീസിൽ ക്യാമറ അസിസ്‌റ്റന്റായി തുടങ്ങിയ അശോക്‌കുമാറിന് ഒരിക്കലും കലാലോകത്തിൽ തിരിഞ്ഞു നടക്കേണ്ടിവന്നിട്ടില്ല. കങ്കൺ (1939) ബന്ധൻ (1940), ഹൗറാ ബ്രിഡ്‌ജ് (1958), ജൂവൽ തീഫ് (1967), ഷൗകീൻ (1981), തുടങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. 1997ൽ പുറത്തിറങ്ങിയ “ആഖോം മേ തും ഹൊ” ആണ് അവസാന ചിത്രം. അതുല്ല്യമായ അഭിനയ മികവിന് അശോക്‌കുമാറിന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ലഭിച്ചിട്ടുണ്ട്.
Generated from archived content: asokkumar.html