സുബഹി; സാജനമാം വഴികളെന്നെ നയിക്കുന്നു
ദീപ ദ്യുക്തമാം ദൈവ ഭവനത്തിൽ!
ഹൃദ്യമാം ബാങ്കിൻ മന്ദ്രോച്ചധ്വനി
കൂടിചേർന്ന കുളിർ സാത്വിക നാദബ്രഹ്‌മം!
വാന വീചിയിൽ വിജയ കാഹള ധ്വനി മുക്തിയിലേക്കുള്ള ക്ഷണം,
ദേഹ ശുദ്ധി വരുത്തി
ശുഭ്ര വസ്‌ത്രത്തോടെ ഓടുകയാണ്,
ദളങ്ങൾ പോൽ വിരിയുന്നു മിനാരം!
ദിക്കിറുകൾ ചുണ്ടിൽ പള്ളിയങ്കണ പ്രാകുറുഗലായ്!
തണുത്താറിയ സൂര്യമുഖം പോൽ കേഴും ചന്ദ്രനെ
കീഴടക്കിപ്പായും പ്രഭാകര പ്രഭയേക്കാൾ പ്രശോഭയിൽ പ്രവാചകൻ!
ഹേ! മനുഷ്യരെ!
സ്‌നേഹ സാന്ത്വനങ്ങളിൽ നിറഞ്ഞ സംബോധന!
മുപ്പതു ജൂസുഇൽ പൊതിഞ്ഞ ബ്രഹ്‌മാണ്ട രഹസ്യങ്ങളുടെ കനി,
കോരിനിറച്ചവരിൽ ജീവിതത്തിനർത്ഥവും ലക്ഷ്യവും നൽകി,
തൗബയുടെ ജാലകം തുറന്നുകടന്നോർ ഹൃദയം പുകച്ചുറവയുണ്ടാക്കി
ആത്മ രോദനത്തിന്റെ അഗ്നി ആളി!
മിഴികളിൽ ന്യൂന മർദ്ദവും ജലാശയങ്ങളും രൂപപെട്ടു
കനിവിന്റെ മേഘമൽഹാറുമായി
ജന്നത്തിൽ നിന്നൊരു പക്ഷിയുടെ കുറുകലിനു
ഇനി നിമിഷങ്ങൾ!
ലൈലത്തൂൽ ഖദരി ഖൈറും മിൻ അൽഫു ഷഹർ!!!
Generated from archived content: poem3_mar5_11.html Author: ashraf_kalathode