രാവിന്റെ നീലയാമത്തിൽ
സ്വർണ്ണ നാഗങ്ങൾ പാൽക്കുടിക്കുമ്പോൾ
രാവിന്റെ ജീർണ്ണിച്ച മതിലുകൾ
കാണാതെ വേർപാടിന്റെ സുഖം ഓർത്തു
കിടക്കുമ്പോൾ കൂമനും വിളിക്കുന്നു
ചീവീടിന്റെ ശബ്‌ദം കേൾക്കാം
ഒരുപേന തുമ്പിൽ മായാതെ മറക്കാതെ
ചിത്രക്കൂടങ്ങൾ നിരന്നുനിൽക്കുന്നു.
Generated from archived content: poem2_oct29_10.html Author: ashok