എന്നെ പട്ടി തൊട്ടു…!
തൊടുക മാത്രമല്ല നന്നായിട്ട് നക്കുകയും ചെയ്‌തു..
പട്ടിയെ എനിക്ക് പണ്ടേ വെറുപ്പാണ്. പട്ടി തൊട്ടാൽ പലതവണ വെളളത്തിലും പിന്നെ മണ്ണുകൊണ്ടും ശുദ്ധിയാക്കണമെന്ന് ഞാൻ ചെറുപ്പത്തിലേ പഠിച്ചിരുന്നു.
ഇപ്പോഴിതാ നാട്ടുകാർ നോക്കിനിൽക്കേ.. പട്ടാപകൽ…
എല്ലാവരും എന്നെയാണ് നോക്കുന്നത്; എന്റെ അടുത്ത നീക്കത്തെയാണ് അവർ പ്രതീക്ഷിക്കുന്നത്
എന്താ ചെയ്യാ..?
പേടിയും അമർഷവും കൊണ്ട് ഞാൻ വിയർത്തു.
പെട്ടെന്നതാ.. ആ പട്ടി എഴുന്നേൽക്കുന്നു.. പിന്നെ തുരുതുരാ ഓടി തോട്ടിൽ ഇറങ്ങുകയും പല പ്രാവശ്യം മുങ്ങിനിവരുകയും ചെമ്മണ്ണിൽ വീണുരുണ്ട് വീണ്ടും വെളളത്തിൽ ഇറങ്ങുകയും ചെയ്യുന്നു.
എന്റെ മനസ്സിൽ അകാരണമായ ഒരാളൽ
നാട്ടുകാർ എന്നെ തുറിച്ച് നോക്കുന്നു.. അതും വല്ലാത്ത ഭാവത്തോടെ
അവരെന്നെ കല്ലെറിയുമോ..?
ഒരു പട്ടിയെപ്പോലെ ഞാൻ പേടിച്ചു.
പിന്നെ നിന്നില്ല;…
ഞാൻ, വാലും പൊത്തിപ്പിടിച്ച് ഒരൊറ്റയോട്ടം……..
Generated from archived content: mulakkunnathu.html Author: asharafadoor