തിരിച്ചറിവ്‌

ദൈവമേ…

ഇങ്ങനെയുമുണ്ടോ സാമ്യം….!

ആർക്കാണ്‌ ഇവരെ തിരിച്ചറിയാൻ കഴിയുക…!

അത്ഭുതംകൊണ്ട്‌ വിടർന്ന്‌ പൊട്ടാറായ കണ്ണുകളിലൂടെ ഞാൻ അവരെ ആവും വണ്ണം നോക്കി. ഇറങ്ങിപ്പോയ നാക്ക്‌ വലിച്ച്‌ തൊണ്ടയിലിട്ട്‌ ഉമിനീര്‌ കൊണ്ട്‌ നനച്ച്‌ മിനുക്കിക്കൊണ്ട്‌ ഞാൻ ചോദിച്ചു.

“നിങ്ങൾ ആരാണ്‌…?”

ഒന്നാമൻ പറഞ്ഞു. “ഞാൻ പിശാച്‌.”

രണ്ടാമൻ പറഞ്ഞുഃ “ഞാൻ ദൈവം.”

ദൈവമെന്ന്‌ പറഞ്ഞയാളെ തൊട്ടുകൊണ്ട്‌ ഞാൻ വേദനയോടെ ചോദിച്ചു.

“ദൈവമേ ഇങ്ങിനെ പോയാൽ നമ്മൾ എങ്ങിനെയാണ്‌ ദൈവത്തെ തിരിച്ചറിയുക.”

എന്റെ വിരലുകൾ മാറിൽ നിന്നും പറിച്ചെടുത്ത്‌ അയാൾ പറഞ്ഞു.

“ക്ഷമിക്കണം സുഹൃത്തേ, താങ്കൾ ഇപ്പോൾ സംസാരിച്ച്‌ കൊണ്ടിരിക്കുന്നത്‌ പിശാചിനോടാണ്‌…”

Generated from archived content: story_thiricharivu.html Author: asharaf_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here