വെയിൽ മാറി ഇത്തിരി തണൽ വന്നപ്പോൾ മകൻ എന്നോട് ചോദിച്ചു.
“വെയിൽ എവിടെയാണച്ഛാ പോയേ…”
എന്റെയച്ഛൻ പണ്ട് എന്നോട് പറഞ്ഞ മറുപടി ഞാൻ അവനോട് പറഞ്ഞു.
“വെയിൽ വെളളം കുടിക്കാൻ പോയതാ…”
അവൻ വെളളത്തിന്റെ കഥ കൂട്ടുകാരുമായി പങ്കുവെയ്‌ക്കുന്നത് ഞാൻ കേട്ടു.
ഏറെ കഴിഞ്ഞില്ല, സങ്കടത്തോടെ അവൻ വീണ്ടും വന്നു.
“വെയിൽ വന്നില്ലച്ഛാ…”
ഞാൻ പുറത്തേയ്‌ക്ക് നോക്കി.
നേരാണ്. വെയിൽ വന്നിട്ടില്ല.
ഇനിയെന്ത് സമാധാനം പറയുമെന്ന് ആലോചിക്കവേ അവൻ വീണ്ടും ചോദിച്ചു.
“വെയിൽ വെളളമടിച്ച് എവിടെയെങ്കിലും വീണ് കെടക്കുന്നുണ്ടാവ്വോ…?”
Generated from archived content: story2-sep1.html Author: asharaf_aadur