സൈനുദ്ദീൻ കഥ പറയുന്നത് ഹൃദയം കൊണ്ടാണ്… വാക്കുകളുടെ അളവും തൂക്കവും നോക്കി ചേരുംപടി ചേർത്ത് വെക്കാൻ സൈനുദ്ദീൻ ശ്രമിക്കുന്നില്ല. അല്ലെങ്കിലും കഥ ഇങ്ങനെ വേണമെന്ന് ശഠിക്കാൻ നമുക്കെന്തവകാശം…?
പ്രവാസകാലമാണ് സൈനുദ്ദീന്റെ കഥാകാലം. അന്നം പൂക്കുന്ന മരുഭൂമിയിലിരുന്ന് കൊണ്ട് നാടും വീടും ഓർത്തെടുക്കുകയാണ് ഈ കഥാകാരൻ… സങ്കടങ്ങളുടെ കഥ പറയുമ്പോഴും ഇസ്‌തിരിയിട്ട് അത്തറ് പൂശിയ വാക്കുകൾ ചേർത്തുവെക്കുകയാണ് സൈനുദ്ദീൻ. അകം നോവുമ്പോൾ പുറം ചിരിക്കുന്ന പ്രകൃതം… ഇത് ഓരോ പ്രവാസികളുടേയും മനസ്സാണ്.
അന്നുമുതൽ ഇന്നുവരെയുളള കഥാകൃത്തുക്കളിൽ എവിടെയാണ് സൈനുദ്ദീൻ എന്ന കഥാകൃത്തിന് ഇടം കൊടുക്കുക…?
കാലമാണ് മറുപടി പറയുക.. സ്വന്തമായ ശബ്‌ദം കേൾപ്പിക്കാൻ സൈനുദ്ദീൻ അനുഭവങ്ങൾക്ക് കരുത്തുണ്ട്. അപ്പോൾ സ്വന്തമായൊരിടം കണ്ടെത്തുക എന്നത് നിസ്സാരമാണ്.
എഴുതപ്പെടുക തന്നെ ചെയ്യും ഈ കഥകളും കഥാകാരനും…
ഖിസീസിലെ ശ്‌മശാനം, വെളളിയോടൻ സൈനുദ്ദീൻ, വില – 40.00, കൂട് പബ്ലിക്കേഷൻസ്
Generated from archived content: book1_aug25_06.html Author: asharaf_aadur