മുറ്റമടിക്കുമ്പോൾ

സ്വകാര്യത, പെൺമ, പ്രതിസന്ധി, പരിസ്ഥിതി, പ്രണയം, പ്രവാസം, നാഗരികത തുടങ്ങിയവയെല്ലാം സമകാലിക കവിതയുടെ വിഷയങ്ങളാണ്‌. തീർത്തും മലീമസമായ നഗരാന്തരീക്ഷം ജീവിതത്തിന്റെ ഉത്സവലഹരിയെയൊന്നാകെ നശിപ്പിച്ചു കളയുകയാണ്‌ ചെയ്യുന്നത്‌. ഏകാന്തതയുടെ ഒറ്റുവഴികൾക്കിടയിൽപ്പെട്ട്‌ ജീവിതം നാറുമ്പോൾ കപടസദാചാര വാദികളും ആത്മീയഗുരുക്കളും പെരുകുന്നു. ജീവിതം നാശോന്മുഖമാവുന്നു. അപ്പോൾ, നമ്മുടെ കവികൾക്ക്‌ പ്രതിഷേധിക്കാതെ തരമില്ലെന്നു വരുന്നു. “വഴിപോക്കരില്ലാത്ത&വഴിയുടെ മനസ്സിൽക്കൂടി&ഞാൻ നടന്നുണ്ടായ ഒച്ചയിൽ&ചിറകു തട്ടി&ഒരു ചെറു പറവ വീണുപോയി.”

ദൈന്യതയാർന്ന ജീവിതത്തിന്റെ മുഖം അതിന്റെ ആസുരമായ ഭാവം അത്‌ അനിത തമ്പിയുടെ കവിതകൾക്കുണ്ട്‌. മനസ്സിൽ തങ്ങിനില്‌ക്കുന്ന അനുഭവങ്ങളുടെ തീക്ഷ്‌ണതയുളള കവിതകൾ നന്നേ കുറവെങ്കിലും “കേകയിൽ ഒരു തീവണ്ടി”, ‘ഇര’, ‘വീടുകളുടെ ശ്‌മശാനം’ തുടങ്ങിയ ചില കവിതകൾ മാത്രം മതി അനിത തമ്പി എന്ന കവിയുടെ കാവ്യശക്തി തിരിച്ചറിയാൻ. അസ്വസ്ഥതകളുടെ ഇരുട്ടു കൂടാരങ്ങളിൽ സ്‌നേഹവും പ്രണയവും കാമവും ജീവിതവുമെല്ലാം വില്‌പനയ്‌ക്കു നിരത്തുമ്പോൾ സത്യവും സ്‌നേഹവുമെല്ലാം ഇല്ലാതായിത്തീരുന്നുവെന്ന വേദന അനിതയുടെ കവിതകളെ ഭാവസാന്ദ്രമാക്കുന്നു.

നമ്മുടെ സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌ വിപണനരാഷ്‌ട്രീയം. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്നെ വിപണനതന്ത്രത്തിന്റെ പുത്തൻ രസവാക്യങ്ങൾ നമുക്ക്‌ കണ്ടെത്താനാവും. ട്രെൻഡനുസരിച്ച്‌ കവിത രചിക്കുന്നതും, മാധ്യമങ്ങളിലൂടെയുളള പരസ്യതന്ത്രങ്ങൾ വഴി കവിത വിൽക്കുന്നതും, തെരുവിലും നക്ഷത്ര നഗരങ്ങളിലും കൂട്ടായ്‌മ കൂടി പരസ്‌പരം കലഹിച്ച്‌ ജനശ്രദ്ധ നേടുന്നതുമൊക്കെ കവിതയുടെ പുതിയ വിപണന തന്ത്രമാണ്‌. നമ്മുടെ യുവകവികൾ കവിതയെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണിത്‌. എന്നു കരുതി നമ്മുടെ യുവകവികളെല്ലാം കച്ചവടക്കാരാണെന്ന്‌ തെറ്റിദ്ധരിക്കേണ്ടതില്ല. കവിതയുടെ കച്ചവടവും കവികളുടെ മൂല്യബോധമില്ലായ്‌മയും നമുക്ക്‌ നല്ല വായനക്കാരനെ നഷ്‌ടപ്പെടുത്തിയെന്നത്‌ ആർക്കും കണ്ടില്ലെന്നു നടിക്കാനാവില്ല.

കടപ്പാട്‌ ഃ തൃശൂർ കറന്റ്‌ ബുക്‌സ്‌ ന്യൂസ്‌ലെറ്റർ

മുറ്റമടിക്കുമ്പോൾ

അനിത തമ്പി, കറന്റ്‌ ബുക്‌സ്‌ തൃശൂർ, വില ഃ 40.00

Generated from archived content: book2_mar31.html Author: arun_kg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English