എന്തെങ്കിലും ഒരു ജോലി സംഘടിപ്പിക്കണം. ദിവസം നൂറുരൂപ കിട്ടുന്ന ജോലി. ജോസഫ് സാർ, പറഞ്ഞ ജോലിക്ക് പോകാമായിരുന്നു; പക്ഷേ വേണ്ട ശരീരം ക്ഷീണിക്കും, കറുത്തു പോകും. കൈയ്യിലാണങ്കിൽ ഒരു സിഗരറ്റ് മേടിക്കാൻ പോലും പത്ത് പൈസ ഇല്ല. നേർച്ചകുറ്റി. അമ്മച്ചി എവിടെയൊഃ മാറ്റിഃ ഒളിപ്പിച്ച് വച്ചിതിക്കുകയാണ്. ആ അത് ഒരു കണക്കിന് നന്നായി. ദൈവകോപം ഇനി ഏൽക്കണ്ടല്ലോഃ വൈകുന്നേരത്തിൻ ഉള്ളിൽ ഒരു നൂറുരൂപ ഷെയർ ഇട്ടില്ലങ്കിൽഃ നാണക്കേടാ. അപ്പൻ ഉണ്ടായിരുന്നങ്കിൽ പോക്കറ്റിൽ നിന്ന് എങ്കിലും അടിച്ച് മാറ്റായിരുന്നു. പക്ഷേ അപ്പൻ സുഖമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു മാസം പതിനായിരം രൂപയുടെ മരുന്ന് വേണമെന്ന് അമ്മച്ചി ലിസിയോട് പറയണകേട്ടു. ലിസി ഇന്ന് ജോലിക്ക് പോവാൻ ബസ് കാശ് ഇല്ലാതെ രാവിലെ വീട്ടില് നിക്കണ കണ്ടിട്ടാ പോന്നത്. ആ അവൾ എങ്ങനെ എങ്കിലും പൊയ്‌ക്കോളും. ഒരു നൂറുരൂപ എവിടന്ന് ഒപ്പിക്കും. ഷെയർ ഇട്ടില്ലങ്കി മോശാഃ ഇതും. ആലോചിച്ച് നടന്നു. നീങ്ങുന്നഃ സജി.
Generated from archived content: story1_aug14_09.html Author: arun