പണിയെടുക്കുന്നവന്റെ പടപ്പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. നമ്മുടെ സമൂഹത്തിന്റെ തൊഴില്‍ വിഭജനം നടന്ന കാലം മുതല്‍ നാടന്‍ പാട്ടുകള്‍ പ്രസക്തമാണ്.
പ്രധാനമായും കാര്‍ഷികമേഖലയും തൊഴിലാളികളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധങ്ങളാണ് ഇതില്‍ പ്രകാശനം ചെയ്യുന്നത്. ഭാഷയുടെ ഉല്പത്തിഘട്ടം മുതല്‍ പ്രത്യേകിച്ച് മലയാള ഭാഷ ഉത്ഭവിച്ച കാലം മുതല്‍ നാടന്‍ ശീലുകള്‍ വന്നിരിക്കണം. ഇതിലാകട്ടെ ഇപ്പോള്‍ ശുദ്ധ സംഗീതം എന്നു വിളിക്കുന്നതിന്റെ യാതൊരു സ്വാധീനവും കടന്നുവന്നിട്ടില്ലാത്തതാണ്. സംഗീതത്തിന്റെ ആകര്‍ഷണീയതയും വശ്യതയും അദ്ധ്വാനത്തിന്റെ ഭാരവും ലഘൂകരിക്കുവാന്‍ ഇടയായി. അതിനാവശ്യമായ മനുഷ്യന്റെ സ്വയമേയുള്ള താളബോധവും പുതിയ രൂപത്തിലുള്ള പാട്ടുകള്‍ ഉണ്ടാകുന്നതിനുള്ള കാരണമായി.
വിത്തെറിയല്‍ പാട്ട് , ഞാറ്റു പാട്ട്, കളപറിക്കല്‍ പാട്ട് , കൊയ്ത്തു പാട്ട്, മെതിക്കല്‍ പാട്ട്, പൊലിപ്പാട്ട്, പക്ഷിപ്പാട്ട്, പരുന്തുപാട്ട്, കാളകളിപ്പാട്ട് തുടങ്ങിയ നാടന്‍ പാട്ടുകളില്‍ വന്നിട്ടുള്ള ഘടകങ്ങളാണ് . ഈ പാട്ടുകളും, കാര്‍ഷിക സംസ്കൃതിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മേലാളന്മാരുടെ സുഖജീവിത കാലഘട്ടം മുതല്‍ ശ്രദ്ധേയങ്ങളാണ്. ഈ കടങ്ങളുടെ പാരമ്പര്യം നാടന്‍ പാട്ടുകള്‍ക്ക് അവകാശപ്പെടാവുന്നതാണ്. ദീര്‍ഘമായ ആലാപന ശ്രവണ സങ്കേതങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ പുഷ്ടിപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദിമ കാലം മുതല്‍ സൃഷിച്ചു പോന്ന പാട്ടുകളുടെ ഉള്ളടക്കം പണിയെടുക്കുന്നവന്റെ ആത്മരോദനങ്ങളോ രോഷങ്ങളൊ മുഴച്ചു നില്ക്കുന്നവയാണ്. ഇതിലാകട്ടെ അന്നത്തെ ഫ്യൂഡന്‍ വ്യവസ്ഥിതിയിലെ ജന്മി കുടിയാന് ദൃഢബന്ധങ്ങളും അതിലൂടെ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ജീവിതത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളുമാണ് വരച്ചിട്ടുള്ളത്.
നാടന്‍ പാട്ടുകള്‍ സമൂഹത്തിന്റെ സംഘബോധം ഉണര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഉദാ- ദുഷ്ട പ്രവൃത്തി ചെയ്യുന്ന തമ്പുരാനെ വകവരുത്താനുള്ള അടങ്ങാത്ത പക മനസിലേറ്റി അന്നത്തെ കര്‍ഷകര്‍ പാടി ” ഏരേരി ഏരേരിയീരക ഏരേരിയേരോ ഏരേരി ഏരേരിയീരക അ ഏരേരിയീരക ഏരേരികോ ഏനിന്നലെ തൊപ്പനം കണ്ടപ്പം തൊപ്പനം കണ്ടേ ചാവേറിന് നോവിനെല്ലാം നാവുമൊളച്ചെന്നേ – കൂനനുറമ്പത്തി ചേന്നരാനയെക്കൊന്നേ’‘ ഇങ്ങനെ പാടുവാന്‍ ധൈര്യം പകര്‍ന്ന് അന്നത്തെ കര്‍ഷകര്‍ കൂട്ടമായാണ് പണി എടുത്തിരുന്നത് എന്നതു തന്നെ കൂട്ടമായ തൊഴിലുകളും കൂട്ടമായ ആലാപനങ്ങളും ജനതയ്ക്ക് പുതിയ സംഘബോധത്തിന്റെ വിത്തുപാകി അടിത്തറ സൃഷിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് സാമൂഹ്യമാറ്റത്തിനും പുതിയ പ്രതിഷേധങ്ങളുടെ രൂപങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പില്ക്കാലത്ത് പ്രസ്ക്തങ്ങളായ പല നാടക സിനിമാഗാനങ്ങള്‍ ഉല്പ്പെടുത്തിയിട്ടുള്ള നാടന്‍ ശീലുകള്‍ മനുഷ്യന് കൂടുതല്‍ ആസ്വാദ്യമായത്. കേവലം കാര്‍ഷിക മേഖല മാത്രമായിരുന്നില്ല നാടന്‍ പാട്ടുകളുടെ പ്രതിപാദ്യം. സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാശ്യാസങ്ങളും ഇതില്‍ നന്നായി പ്രതിഷേധമുയര്‍ത്തുവാന്‍ കാരണമായിട്ടുണ്ട്. പല പാട്ടുകളും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള എതിര്‍പ്പുകള്‍ വിവരിച്ചിട്ടുണ്ട്. ഇത്തരം എതിര്പ്പുകളാകട്ടെ അന്ധവിശ്വസങ്ങളും എതിരെയുള്ള ബഹുജനപോരാട്ടങ്ങളെ നന്നായിത്തന്നെ പരിപോഷിപ്പിച്ചിട്ടുണ്ട്. പടപ്പാട്ടുകളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്ന നാടന്‍ പാട്ടുകള്‍ മനുഷ്യന്റെ അവകാശങ്ങളെ കൂരമ്പുകളായി അധികാരവര്‍ഗ്ഗത്തെ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു . ഉദാഹരണം – ‘’ പാടവരമ്പത്തെ കറ്റേടെ തണലത്ത് എളഹ്കുട്ടി കരണ നേരാണ്ട്യേമാമൊന്നു കൊടുക്കുവാന്‍ നടുവൊന്നു നീര്‍ത്തുമ്പോ തമ്പ്രാനും കയര്ക്കണ പതിവാണ്യേ- എന്ന പാട്ടുകള്‍ – ഒരു വിഷസംബന്ധിയായി ഏറെ വാചാലമായ പ്രസംഗങ്ങളേക്കാള്‍ ആകര്‍ഷിക്കപ്പെടുന്നത് ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയുന്ന തരത്തിലുള്ള നാടന്‍ ശീലുകളാണ്. ശ്രീരാമ ചരിത്രത്തില്‍ താടകയെന്നൊരു പെണ്ണ്യായ്, നല്ല നാടകം വന്നങ്ങു നിന്നേ- ചീരമക്കച്ചന്റെ മുമ്പീലവര് കാലും പെണച്ചിട്ട് നിന്ന്യേയ്- ഒന്നിലെ താനെന്നെ കെട്ടണം അലെങ്കി മറ്റൊന്നുവേണമെനിക്ക്- ഇവിടെ ദുഷ്ടകഥാപാത്രമായ താടക തന്പോരിമയോടെ കാലും പെണച്ചു നില്ക്കുന്ന ആ ഭാവം ഒന്നു കാണ്ടേണ്ടതുതന്നെയാണ്.
Generated from archived content: essay1_june12_13.html Author: artist_satkalavijayan
ഉപകാരപ്രദമായ ആർട്ടിക്കിൾ