ഞാൻ ഒരു തെരുവ്‌ ഗായകൻ

ഞാൻ ഒരു തെരുവ്‌ ഗായകൻ

സാധാരണ മനുഷ്യരെക്കുറിച്ച്‌ പാടുന്നവൻ.

എന്റെ ശബ്‌ദം അവരുടെ എഴുത്താണിയായി,

മുഴുവൻ മനസ്സോടും പാടുന്നു.

മരിച്ച ഉയിരുകളെ

ജീവനോടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.

ഞാൻ ഒരു തെരുവുഗായകൻ,

പോരാട്ടങ്ങളെക്കുറിച്ചു പാട്ടുകൾ പാടുന്നവൻ.

നിന്റെ കണ്ണുകളെ കാണുന്നു, ഞാൻ പറയുന്ന കഥ പുറത്തുവരുന്നു.

എന്റെ ജനങ്ങളുടെ കണ്ണുകളിൽ, മുഴുവൻ ലോകവും വെളിപ്പെടുന്നു.

പുതിയ പാട്ടുകൾ, പുതിയ കനവുകൾ, ചഞ്ചലമായ നോട്ടം….

ഞാൻ ഒരു തെരുവുഗായകൻ,

ഒരുമയെക്കുറിച്ച്‌ പാട്ടുകൾ പാടുന്നവൻ.

പണിശാലകളിലും നടപ്പാതകളിലും എന്റെ വാക്കുകൾ പിറക്കുന്നു.

സങ്കല്പങ്ങൾ ഒന്നും ഇല്ല, ഉറച്ച സത്യം.

എന്റെ കാലുകൾ നിലത്താണ്‌, സ്വർഗ്ഗത്തിന്റെ വാതിലിൽ അല്ല.

ഞാൻ ഒരു തെരുവുഗായകൻ,

വിധിയുടെ പാട്ട്‌ പാടാത്തവൻ.

Generated from archived content: poem-april7.html Author: arjan-mirchanthani-shath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here