കാലം

തലമുറകള്‍ വന്നു പോയ്മറയും ….മണ്ണില്‍
ഒരു പിടി ,സ്വപ്നങ്ങള്‍ പുനര്‍ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍ …പക്ഷെ..
കണ്ണീരില്‍ മുങ്ങി തിരിച്ചു പോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവേ,
കാല്‍കുഴഞ്ഞിടറി തളര്‍ന്നു വീഴും
കൈത്താങ്ങു നല്‍കാതൊഴിഞ്ഞു മാറി… കാല..
മറിയാത്ത പോലെ കടന്നു പോകും

വാസ്തവമേറെയകന്നു നില്‍ക്കും… പാവം
മര്‍ത്യരൊ ശിശിരങ്ങളായ്ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ… വെറും..
മോര്‍മ്മയില്‍ മാത്രമൊതുങ്ങി നില്‍ക്കും

അറിയാതെ ജീവന്‍ കൊഴിഞ്ഞു പോകെ… നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തു നില്‍ക്കും …. മര്‍ത്യ..
നുലകത്തിന്‍ സിംഹാസനത്തിലേറും .

വളരുന്ന പുളിനമാംജീവിതങ്ങള്‍ …..ചിലര്‍
ബലിദാനമേകിക്കടന്നു പോകും
തളരാതെ മോഹങ്ങള്‍ പിന്നെയുമീ… നവ
തലമുറകല്‍ വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയും വരും …പുത്ത..
നീയാം പാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകുവാന്‍

Generated from archived content: poem3_jan23_12.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here