നീയൊരു പാതിരാപുഷ്പം, നിന്റെ
ജീവിതംതന്നെ സന്ദേശം
ചാരുതയേകുന്ന പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ നീലരാവില്‍.
വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതൊന്നും
വെയിലേറ്റുവാടാന്‍ പിറന്നു-മണ്ണി-
ലീ,വിധിയെന്നും തുടര്‍ന്നു.
പരിമളമില്ലാത്ത ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍ വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍ സ്മേരം?
ശോകേനയെത്തുന്നു കാലം-നേരില്‍
മരവിച്ചുപോകുന്നു മോഹം
അരങ്ങിലൊരു പോല്‍ ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍ സഹിച്ചു.
തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.
Generated from archived content: poem1_july26_13.html Author: anwersasha_umayanallor