അലഞ്ഞലഞ്ഞു
കണ്ടെത്തിയ
കാരിരുമ്പു
കഷ്‌ണം
ഉലയിലിട്ടൂതി
ചുവപ്പിച്ചടിച്ചു
പരത്തി
അരം കൊണ്ടരികു
ശരിപ്പെടുത്തി
കൈവിരൽ മുറിച്ചു
മൂർച്ച നോക്കി
കാത്തിരിപ്പു ഞാൻ
പതിരു മൂത്ത
നെൽക്കതിരുകളെ.
Generated from archived content: poem2_feb9_07.html Author: anwar_abdulkhadar
Click this button or press Ctrl+G to toggle between Malayalam and English