പുലരിത്തുടിപ്പിൻ കുളുർമഞ്ഞുതുളളിതൻ
പുളകമായ് നീ മുന്നിൽവന്നു
ഒരുരാഗ സുസ്‌മേരം ചുണ്ടിലൊളിപ്പിച്ച-
നിറനിലാതിങ്കളെപ്പോലെ
അതിലോലമോമനേയെൻ ഭാവനയ്‌ക്കൊരു-
നവദീപമായ് നീ ജ്വലിക്കെ
അവിവേകമാമെങ്കിൽപ്പോലുമെൻ പ്രാണനിൽ
അതിഭാവുകത്വം നിറഞ്ഞു.
കളകളം പാട്ടുമായ് കിളികളീമൗനത്തിൻ-
ചെരുവിലൂടെങ്ങോട്ടോ പോകെ
സ്‌മൃതികൾ തളിർക്കുമെന്നാരാമമൊട്ടാകെ-
മധുരിച്ചു നിൽപ്പൂനിൻ മൗനം
കാലം പതുക്കെപ്പതുക്കെയാകുന്നിന്റെ
താഴത്തുകൂടൊന്നു കെട്ടി
കൂടെ നീ പോരുമോ നേരിൻ വെളിച്ചമായ്
പോരുമോ നീ കൂടെ തോഴീ?
Generated from archived content: poem1_dec9.html Author: anuji_k_bhasi
Click this button or press Ctrl+G to toggle between Malayalam and English