അന്വേഷണങ്ങൾ

തിരിച്ചറിവിന്റെ സുവിശേഷങ്ങളിലേക്ക്‌

എന്നെ വഴിതിരിക്കുന്നതാരാണ്‌?

പാതി വെന്ത നേരിലേക്ക്‌

നോവിന്റെ തീപടർത്തുന്നതാര്‌?

അറിവിന്റെ പുതുരൂപങ്ങളിൽ പകച്ച

പ്രഞ്ജ അടർന്നുമാറുമ്പോൾ

തളർന്ന ഹൃദയധമനികളിലൂടെ ഒഴുകുന്ന

വിളറിയ രക്തത്തിൽ ആരുടെ കയ്യൊപ്പാണ്‌?

സത്യങ്ങളുടെ സൂക്ഷ്‌മദർശിനിക്കുഴലുകൾ

വാതിലുകൾ കൊട്ടിയടക്കുമ്പോൾ, ഞാൻ

അന്ധതയുടെ സുഖമറിയുന്നു – ഒടുവിൽ

പര്യവേഷണങ്ങളുടെയവസാനം

ഇന്നലെകളില്ലാത്തൊരു പൂവിതളായ്‌

ഇവിടെ പാറി നടക്കുന്നു.

Generated from archived content: poem1_feb2.html Author: antopaul_newyork

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English