പാറക്കല്ലുകൾ
ഉറപ്പിന്റെ
ഒരേയൊരു നിലപാട്
കാല് മുട്ടിയാൽ
പൊട്ടുന്നതിനപ്പുറം പോകില്ല
അതിന്റെ
വിശദീകരണം.
ഒഴുകിനടക്കുന്ന
ഒന്നിനേയും
പിടിച്ചടക്കുന്നില്ല
അതിന്റെ ഒറ്റ നിമിഷവും
പുഴയോരത്തും
ഈ ഒറ്റ ഉറപ്പിന്റെ
നിമിഷങ്ങളെ വേണം
പനമ്പിളളിയോ
മന്നത്തോ
സി.പിയോ
അയ്യങ്കാളിയോ
ആക്കാൻ
ശില്പികൾ
തരളമനസ്‌ക്കരാകുന്നത്
വെറുതെയാണോ?
Generated from archived content: poem1_oct28.html Author: antony_kv
Click this button or press Ctrl+G to toggle between Malayalam and English