മുകളിലത്തെ വരിയിൽ
അടുക്കും ചിട്ടയുമില്ലാതെ
വിറകുകൾ
കഴുക്കോലുകളെ മുട്ടി…
രണ്ടാമത്തെ വരിയിൽ
മുളകുപൊടി, മല്ലിപ്പൊടി
അച്ചാർപൊടി, മസാലപ്പൊടി….
എല്ലാം ടിന്നിലടഞ്ഞ്
ഇത്തിരി നിമ്‌നോന്നതികളിൽ
ഒതുങ്ങിത്തന്നെ.
മൂന്നാംവരിയിൽ
ചായപ്പൊടി, കാപ്പിപ്പൊടി
പഞ്ചസാര, വെളിച്ചെണ്ണ….
പാക്കറ്റിലും
പ്ലാസ്‌റ്റിക് ജാറുകളിലും
മിനറൽ വാട്ടറിന്റെ
കുപ്പികളിലുമൊക്കെയായി
മധുരിച്ചും, ചവർത്തുമങ്ങനെ….
നാലാം വരിയിൽ
ഉണങ്ങിയ കുരുമുളക്
മഞ്ഞൾ
ചുക്ക് എന്നിവ
നിർജ്ജലം.
എല്ലാവരിയിലും
അമ്മയെത്തും
ഞാനിന്നേവരെ
തൊട്ടിട്ടില്ല
ഒറ്റവരിയും.
Generated from archived content: poem1_nov3.html Author: antony_kv