കോഴിയിറച്ചി
കഴിച്ചുകൊണ്ടിരിക്കെ
എല്ല് കുത്തിക്കേറുന്നു
എന്ന്
ആർക്കും തോന്നിയില്ല
സത്യത്തിൽ
എല്ലുകൾ
പല്ലുകളോട്
യുദ്ധം ചെയ്യുകയായിരുന്നു.
മനസ്സിൽ
അങ്ങിങ്ങുളള
മൃദുലതകളിലൊക്കെ
പരിക്കുകൾ
സൃഷ്‌ടിക്കുകയായിരുന്നു.
കാലുകളെ
സങ്കീർണ്ണമാക്കി
ചുവടായങ്ങളിൽ നിന്ന്
ഉറപ്പുളള മണ്ണൊക്കെ
എടുത്ത് മാറ്റുകയായിരുന്നു.
ഞങ്ങൾ ലഹരിയിൽ
പിന്നെയും പിന്നെയും
ഊഴമിട്ട് നിറഞ്ഞവർ
പറ്റിറങ്ങുമ്പോൾ
ശരീരത്തിൽ
കാണാത്ത
നട്ടെല്ലിനെക്കുറിച്ച്
പരിതപിക്കുന്നവരാകും.
Generated from archived content: poem1_july28.html Author: antony_kv
Click this button or press Ctrl+G to toggle between Malayalam and English