സൂക്ഷ്‌മദർശിനി

വിമാനത്തിന്റെ

ഇരമ്പലുണ്ട്‌

തലയ്‌ക്ക്‌ മേലെ

വടക്കോട്ടോ

തെക്കോട്ടോ

പടിഞ്ഞാട്ടോ

കിഴക്കോട്ടോ

പോകാതെ

വിമാനത്തിൽ നിന്ന്‌

സൂക്ഷ്‌മദർശിനിയുടെ

കുഴൽ വീഴുന്നുണ്ട്‌

എന്റെ

ശരീരത്തിൽ മുഴുവൻ

ഇനി

മറുകിനും,

രോമത്തിനുപോലും

ഒന്നും ഒളിക്കാനാവുകയില്ല.

എന്റെയുളളിലെ

താടിയുളള മനുഷ്യനെ

*കാബൂളിലെ

ആ പഴയ വൃദ്ധനെ

ബങ്കറിലടയ്‌ക്കും

ഈ കുഴലുകൾ

*കാബൂളിവാല

Generated from archived content: poem-sep2.html Author: antony_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English