ആത്‌മഹത്യ ചിത്രീകരിക്കുന്നത്‌

മുഖത്തു കണ്ടതും

മിഴിയിൽ കണ്ടതും

വിതരണത്തിനായ്‌

എടുത്തു ക്യാമറ

ഒരൊറ്റ ഫ്‌ളാഷിലായ്‌

ഇനി നാളെപത്രം

നിവർത്തിനോക്കുമ്പോൾ

നിറഞ്ഞ വാക്കുകൾ-

ക്കിടയിൽ മൗനമായ്‌

മൊഴിയുവാനുളള

ശ്രമത്തിൽ കണ്ടിടാം

തുടിപ്പെഴും പടം

വയലുഴുവോനും,

പകയെഴും ജോലി

വരുതിയായോനും,

വണിക്‌ പ്രമുഖനും,

വരണമാല്യത്തിൽ

പെടുന്ന പയ്യനും

വകതിരിവോരോ-

ന്നറിഞ്ഞു കണ്ടിടാം

വയസ്സിളപ്പത്തിൽ.

പുലരിവീഴുമ്പോൾ

പുതുമയെത്തുമ്പോൾ

നടക്കാത്ത കാലിൻ

പെരുവിരലൂന്നി

ആദ്യസഞ്ചാരം

പാസ്‌പോർട്ടുസൈസ്‌

ബ്ലാക്കാൻവൈറ്റ്‌ ചിത്രം.

Generated from archived content: almahatya.html Author: antony_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here