നിശാഗന്ധികള്‍ പൂക്കുമ്പോള്‍

ഇന്നലെ ആദ്യം ആയി തിരുവന്തപുരത്തെ വിശ്രുത നിശാഗന്ധി ഉത്സവം കാണാന്‍ ഇടയായി. മികച്ച കലാകാരന്‍മാര്‍ ആസ്വദിക്കുന്ന നല്ല സദസ്, മികച്ച സജ്ജീകരണങ്ങള്‍, എല്ലാവര്‍ക്കും സൗജന്യ പ്രവേശനം. തിരുവന്തപുരത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ ഓര്‍ത്തിരിക്കുന്നതും കാത്തിരിക്കുന്നതും ആയ ഒരു പേരായി മാറിക്കഴിഞ്ഞു ഈ ഉത്സവം. വളരെ നല്ലത് തന്നെ.

നമ്മുടെ ഗ്രാമങ്ങളില്‍ കൂടി ചെറിയരീതിയിലെങ്കിലും നിശാഗന്ധികള്‍ ഉണ്ടാവേണ്ടതല്ലേ? . നാടന്‍ കലാസംഘങ്ങള്‍ എല്ലാം പതുക്കെ അസ്തമിച്ചു, ആളുകള്‍ സീരിയല്‍ – മദ്യപാനം തുടങ്ങിയ ഇടങ്ങളിലേക്ക് സ്വയം പറിച്ചു നട്ടുതുടങ്ങിയിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണക്കൊഴുപ്പിന്റെയും ഇടങ്ങള്‍ വികസിക്കുകയും മതേതരമായ പൊതു ഇടങ്ങള്‍ കുറയുകയും ആണ് ചെയ്യുന്നത്. വികസിച്ച ഇടങ്ങള്‍ നമ്മുടെ ഇടയില്‍ സങ്കുചിത മനോഭാവങ്ങള്‍ കുത്തി നിറക്കുകയും ചെയ്യുന്നുണ്ട്.

ഗ്രാമതലത്തില്‍ കേരളോത്സവം പോലെ പരിപാടികള്‍ നടക്കുന്നുണ്ട്, പക്ഷെ സ്ഥിരമായി ഒരു വേദിയും അതില്‍ പരിപാടികളും വേണ്ടതല്ലേ?. നമ്മുടെ കലോത്സവങ്ങളില്‍ ഒക്കെ നിറഞ്ഞാടുന്ന പ്രതിഭകളെ പൊതുഇടങ്ങളില്‍ പൂത്തുലയാന്‍ നമ്മള്‍ അരങ്ങോരുക്കണ്ടേ?. നല്ല പരിപാടികള്‍ ഉണ്ടായാല്‍ , മാന്യമായ പെരുമാറ്റം കാണികളില്‍ നിന്നുണ്ടായാല്‍ കുടുംബങ്ങള്‍ ഈ വേദികളിലേക്ക് ഒഴുകി എത്തും. അത് സാംസ്‌കാരിക ഉന്നമനത്തിനു തുടക്കം ഇടുകയും ചെയ്യും.

Generated from archived content: essay1_feb1_14.html Author: anoop_varghese_kuriyappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here