മരിക്കാത്ത സ്‌മാഷുകൾ

കണ്ണുരിന്റെ കായിക മനസ്സിൽ ഡിസംബറിലെ മഞ്ഞ്‌ ജിമ്മിയുടെ ഓർമ്മകളാണ്‌. 1987 നവംബർ 30 ലോക സ്‌പോർട്‌സ്‌ തീരാ നഷ്‌ടത്തിന്റെ ദിനങ്ങളാണ്‌. എതിരാളികളില്ലാത്ത സ്‌മാഷിൻ ഉടമയായ ജിമ്മി ജോർജ്ജ്‌ നമ്മെ വിട്ടുപോയിട്ട്‌ ഇരുപതു വർഷത്തിനു മേലാകുന്നു. ഇറ്റലിയിലെ ക്ലബിൽ പരിശീലനത്തിനുശേഷം മടങ്ങിവരവെ ജിമ്മിയെ വാഹനാപകടം കവർന്നെടുക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പേരാവൂൽ തൊണ്ടിയിൽ ജോസഫ്‌ – മേരി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1955 മാർച്ച്‌ 8ന്‌ ജിമ്മി ജോർജ്ജ്‌ ജനിച്ചു.

ചെറുപ്പത്തിലേ തന്നെ വോളീബോൾ രംഗത്തേക്ക്‌ വരാൻ ജോർജ്ജ്‌ വക്കീലും കുടുംബവും ജിമ്മിക്ക്‌ പ്രചോദനമായി പ്രശസ്‌ത പരിശീലകനായ കലവൂർ ഗോപീനാഥും, എം.ടി. ഇമ്മാനുവലും പ്രശസ്‌തിയുടെ പടികൾ ചവിട്ടിക്കേറാൻ ജിമ്മിയെ സഹായിച്ചു. ജിമ്മിയുടെ വളർച്ച പെട്ടെന്നായിരുന്നു. 1971ൽ പതിനാറാം വയസ്സിൽത്തന്നെ ജിമ്മി കേരളാ വേളീബോൾ ടീമിൽ അംഗമായി 1973ൽ പാലാ സെന്റ്‌ തോമസിനെ പ്രതിനിധീകരിച്ചു അഖിലേന്ത്യ കിരീടം നേടി. 1974ൽ തെഹ്‌റാൻ ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യൻ ടീമിൽ അംഗമായി. 1975ൽ മെഡിക്കൽ കോളേജിൽ ചേർന്നെങ്കിലും വേളിബോളോടുള്ള സ്‌നേഹം കാരണം പഠനം ഉപേക്ഷിച്ചു. 1976ൽ ജിമ്മി അർജ്ജുന അവാർഡിന്‌ അർഹനായി. 1979ൽ ജിമ്മ അബുദാബി ക്ലബിൽ ചേർന്നു. 1984ൽ ബാങ്കോക്ക്‌ ഏഷ്യൻ ഗെയിംസിനും പങ്കെടുത്തു. 1986ർ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ വെങ്കലം നേടി കൊടുക്കുന്നതിൽ ജിമ്മിക്ക്‌ വിലിയ പങ്കുണ്ട്‌.

പലർക്കും വോളീബോൾ എന്നത്‌ ജിമ്മിയുടെ കളിയാണ്‌. ഒരു കളിക്കാരനിലൂടെ ഒരു കളി അറിയപ്പെടുന്നത്‌ ലോകത്താദ്യമാണ്‌. 18 മീറ്റർ നീളമുള്ള കോർട്ടിൽ ജിമ്മിയുടെ സ്‌മാഷുകൾ പ്രകമ്പനം കൊള്ളിച്ചു. എതിരാളികളില്ലാത്തതായിരുന്നു. ജിമ്മിയുടെ സ്‌മാഷുകൾ. ലോകത്താദ്യമായി ജമ്പ്‌ സർവ്വീസ്‌ നടത്തിയത്‌ ജിമ്മിയാണ്‌. അവസാനകാലത്ത്‌ അദ്ദേഹം ഇറ്റലിയിലെ മിലാനിൻ യൂറോസൈറ്റൽ യൂറോസിയ എന്നക്ലബ്ബിൽ ചേർന്നു. താണ നിലവാരത്തിലുള്ള ക്ലബിനെ ലോകോത്തരനിലവാരത്തിലേക്ക്‌ ഉയർത്തിക്കൊണ്ടു വരുന്നതിൽ ജിമ്മിയുടെ പങ്ക്‌ വലുതാണ്‌.

ക്രിക്കറ്റിനപ്പുറം സ്‌പോട്‌സ്‌ ഇല്ല എന്നു ധരിക്കുന്നവരുടെ നാട്ടിൽ ജിമ്മിയുടെ കഴിവുകൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടേ എന്നത്‌ സംശയമാണ്‌. ജിമ്മിക്ക്‌ ഇറ്റലിയിൽ കിട്ടിയ പ്രോത്സാഹനം അറിയുമ്പോഴാണ്‌ അവഗണനയുടെ ആഴം നാം മനസസിലാക്കുക. രാജ്യത്തിനു പുറത്ത്‌ ഒരുന്ത്യൻ താരത്തിന്‌ സ്‌മാരകമുണ്ടാകുക എന്നത്‌ അത്‌ഭുതമാണ്‌. അതും സ്‌റ്റേഡിം വോളിബോളിൽ പ്രൊഫഷണലിസം കൊണ്ടുവന്നത്‌ ജിമ്മിയായിരുന്നു. ജീവിതം മുഴുവൻ വോളിബോളിനായി ചെലവഴിച്ച അദ്ദേഹത്തിന്‌ അർഹമായ പരിഗണന ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്‌. മുപ്പത്തിരണ്ട്‌ വയസ്സിനുള്ളിൽ അദ്ദേഹം കായിക പ്രേമികൾക്ക്‌ എല്ലാം നൽകി. വായുവിൽ സെക്കന്റുകളോളം തങ്ങി നിന്ന്‌ എതിൽകോർട്ടിൽ സ്‌മാഷുകളുടെ പ്രകമ്പനം കൊള്ളിച്ച ജിമ്മി പുതുതലമുറയ്‌ക്ക്‌ കായിക ലോകത്തെ ഗാന്ധർവ്വനാണ്‌. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന മഹാസൗഭാഗ്യമായിരിക്കും ജിമ്മി ജോർജ്ജ്‌.

Generated from archived content: essay1_nov26_08.html Author: anoop_idavalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English