കാണാന്‍ വന്നിരുന്നു
കതകില്‍ മുട്ടിയപ്പോള്‍
കാറ്റാണന്നേ കരുതിയുളളൂ
കാല്‍പെരുമാറ്റത്തില്‍
മഴയത്താരോ
കയറി നിന്നതാണെന്നും
പക്ഷേ
കാലത്ത് വാതില്‍ തുറന്നപ്പോള്‍
മുറ്റം നിറയെ മുല്ലപ്പൂക്കള്‍
മടങ്ങിപ്പോയപ്പോള്‍
മാനത്തൂന്ന് ചിതറിവീണതാകാം
Generated from archived content: poem2_mar18_14.html Author: anoop_annoor