അക്‌ഷരമുത്തുകള്‍ കോര്‍ത്തു ഞാനിന്നലെ
അറിവിന്‍റെ മാലയതൊന്നു തീര്‍ത്തു
അറിവിന്‍റെ മാല ഞാനണിഞ്ഞു കൊണ്ടിന്നൊരു കവിത രചിക്കുവാനിരുന്നു മെല്ലെ.
എന്‍ജന്‍മനാടും എന്‍ജന്‍മ ഗേഹവും
എന്നോര്‍മയില്‍ തെളിഞ്ഞോടിയെത്തി.
അഴകുള്ള പുഴയും പുഴയുടെ തീരവും
അകതാരില്‍ മെല്ലെ പതഞ്ഞൊഴുകി.
അരയാലിന്‍ ചോട്ടിലെ കല്‍ത്തറയീലിരു-
ന്നങ്ങാടിപ്പാട്ടൊന്നു കേട്ടനാളില്‍
തുള്ളിക്കൊരുകുടം തീര്‍ത്തൊരാ മഴയിലാ-
പ്പാട്ടിന്റെ ശീലുകള്‍ മുങ്ങിപ്പോയി.
കുംഭമാസത്തിലെ കുളിരുള്ള രാവൊന്നില്‍
ഉറങ്ങാതെ കിടന്നു പുലരുവോളം
രാപ്പാടി പാടുന്നതാദൃമായി കേട്ടുഞാന്‍
ചിത്റമെഴുതും നിലാനിശയില്‍.
വെള്ളിമേഘങ്ങള്‍ പാറിനടക്കുന്ന
നീലവിഹായുസ്സുപോലെന്‍ മനം
ചായങ്ങള്‍ ചാലിച്ചു ചിത്രം വരയ്ക്കുന്ന
കുട്ടിയായ് ഞാനൊന്നു മാറിയെങ്കില്‍.
Generated from archived content: poem2_feb6_12.html Author: annakutty_augustine