എരിയുവാന്‍ മാത്രമീ മണ്ണിലുദിച്ചുഞാന്‍
ക്ഷണികമീ ജീവിത വര്‍ണ്ണമെന്നറിയാതെ
വിരിയുന്നു കൊഴിയുന്നു ദിനങ്ങള്‍
ഞാനലയുന്നു അസ്തമനമോര്‍ക്കാതെ…
ഉതിരുന്ന പൂവുകള്‍ വിരിയുകില്ല
ഒഴുകുന്ന പുഴയും മടങ്ങിയെത്തില്ല
എന്നിട്ടും കൊഴിയുന്ന നിമിതന്‍
മാധുര്യം നുകരുവാനാകാതെ ഞാന്‍…
കര്‍മ്മ ദോഷത്തിന്‍ ഭാണ്ഡവുമേറി
യാത്രതുടരുന്നെല്ലാം നേടിയൊരാ –
മൂഡ സ്വര്‍ഗ്ഗത്തിന്നധിപനെപോല്….
മുറതെറ്റി പെയ്തൊരാവര്‍ഷത്തിന്‍-
നെടുവീര്‍പ്പുതുള്ളിയില്‍ അണയാതെയെന്നഹം
ചുടുകല്ലുകള്‍ക്കിടയിലെ പച്ചവിറകിന്‍
കൊള്ളിപോല്‍ കത്തിജ്വലിയ്ക്കുന്നു
മരണമേ ,നിത്യമാം നിദ്രയെപ്പോല്‍
നീയെന്‍ മുന്നിലെ പാഥയായപ്പോള്
ഇതുവരെ നേടിയതൊക്കെയും
മറക്കുവാനാകാതെ വിതുമ്പികരഞ്ഞു ഞാന്‍….
ഒടുവിലായി ചന്ദനമരമെത്തയില്‍
നിദ്രകൊള്ളുന്നു ഞാനോരഗതിയെപ്പോല്,
എന്നിലലിയുന്ന അഗ്നിയെനോക്കി
കണ്ചിമ്മി തേങ്ങലോടെ …
ഇനിയുമൊരുദയത്തിന്‍ സ്വപ്നവും
നെഞ്ചിലേറ്റി ഞാനും
എരിഞ്ഞടങ്ങിയൊരുപിടി
ചാരമായി മാറിയെന്‍ ചിതയില്‍…….
Generated from archived content: poem1_dec2_13.html Author: anjali_marar