അവൾ ചിരിച്ചു
ഞാനും ചിരിച്ചു
അവൾ ചിരിക്കുകയാണ്
വീണ്ടും ചിരിക്കുകയാണ്
വശ്യമായ ചിരി
ഞാൻ അസ്വസ്‌ഥനായി.
അവളുടെ ചിരി കൂരമ്പുകളായി
എന്റെ ഹൃദയത്തിൽ ആഴ്‌ന്നിറങ്ങി.
ചലനമറ്റ എന്നിലേക്ക്
അവളാഗതയാകുന്നതെന്തിന്?
ഒരു ചലനം
വളയിട്ട കൈകൾ
എന്റെ കൈയിൽ പിടിമുറുക്കി
ആൾക്കൂട്ടത്തിൽ ഞാനലിഞ്ഞു ചേർന്നു….
അവൾ എന്റെ രക്തത്തെ
കൈക്കുമ്പിളിലെടുത്തു
ഇരയെ കിട്ടിയ ആനന്ദത്തിൽ
അവൾ വീണ്ടും ചിരിച്ചു
വശ്യമായ ചിരി.
അതിൽ നിന്നും
ഒരു കണ്ണുനീർത്തുള്ളി പുറത്തുചാടി.
ദാഹത്തിന്റെ വരണ്ട ചുണ്ടുകൾ
അത് വലിച്ചെടുത്തു.
നനഞ്ഞ ചുണ്ടുകൾ പുഞ്ചിരി തൂകി
ആശ്വാസത്തിന്റെ പുഞ്ചിരി.
Generated from archived content: poem3_jun21_11.html Author: anjali_m