“നാളെ പോകണം നീ
വിദ്യാപീഠത്തിന്‍ മല കയറുവാന്‍.
ഗുരുവിനൊപ്പം തൊടുക്കണം നീ
അറിവിനൊപ്പം പറക്കണം നീ
ഒന്നാമന്‍റെ പളുങ്കു പാത്രത്തില്‍
ഏറി നിന്നു ഭരിക്കണമെന്‍ മകന്‍.
എന്നാല്‍ നമ്മുടെ
ഏഴഴകിന്‍റെ രഹസ്യവും
കല്ലിട്ടു വെള്ളം കുടിക്കുന്ന ബുദ്ധിയും
തുറന്നു കാട്ടരുത്,
ഗുരുവിനു പോലും”
Generated from archived content: poem2_aug23_11.html Author: anjali_m