അൽഷൈമേസ്‌

വീട്ടുവളപ്പിലെ ഒന്നാന്തരം തേക്കുകൾ വിറ്റാണ്‌ മാഞ്ചിയം നടാൻ പണം സ്വരൂപിച്ച്‌, കൈമാറിയത്‌.

ഈ കാലയളവിൽ തന്നെ ആലയിലെ കറവപ്പശുക്കളെ നിർമ്മാർജ്ജനം ചെയ്‌തിരിക്കുന്നു.

“എന്തിനാ, വെറുതെ സമയം മെനക്കെടുത്തുന്നത്‌, നമുക്ക്‌ വേണ്ടി ‘കമ്പനി’ വളർത്താലോ. ‘ആടു’കളാണെങ്കിൽ പെറ്റുപെരുകും…”

വ്യാമോഹത്തിന്‌ ‘യന്ത്രം’ ഘടിപ്പിച്ച്‌, ‘മലയാളി’ മലർന്നങ്ങനെ കിടന്നു….

പറ്റി.

“ഇനിയങ്ങനെ വിട്ടുകൂടാ…”

വകതിരിവ്‌, ‘കിറ്റുൽ’പ്പന്നത്തിൽ തട്ടി പിന്നെയും പറ്റിഃ

ഒരാളെ ചേർത്താൽ, അയാൾ മറ്റെയാളെ ചേർക്കൽ…

മലർപ്പൊടി ബിസിനസ്സ്‌ മതിയായോ? എവിടെഃ

വീട്‌ കച്ചവടമാക്കി, ‘കാന്തിക കിടക്ക’ ഏറ്റി വന്നത്‌ ഇന്നലെ!

‘അൽഷൈമേസ്‌’ പടർന്ന്‌ പിടിച്ച, ഇവറ്റയ്‌ക്കുണ്ടോ വല്ല ഓർമ്മീം.

മാനസിക സംഘർഷം ഇല്ലാതാക്കാൻ, പുത്തൻ ‘ലങ്കോട്ടി’ വിപണിയിലെത്തി കഴിഞ്ഞല്ലോ!….

Generated from archived content: story_may7.html Author: aniyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here