പൊളളുന്ന വെയിൽ
ദാഹനീർ തേടി
കാലം നടത്തിച്ചൂ-
മണൽച്ചൂടിൽ
പൊളളലേറ്റു
പാദം വിളറി വിറച്ചു,
നയനങ്ങളിരുണ്ടു
ഒടുവിൽ!
‘ഒരു വേള പഴക്ക-
മേറിയാലോ’-സ്‌മരിച്ചു,
നിരന്തരം.
പക്ഷേ,
ഇന്ദ്രിയങ്ങൾ ചതയുന്നു.
വാനം ഉരുക്കുമുട്ടകൾ
വർഷിക്കുമ്പോൾ
ജീവന്റെ തുടിപ്പിന്റെ,
കിതപ്പിന്റെ വില-
യറിയാത്ത ഇന്നോ!
കൊടുംപാപ-
ത്തിൻ വിത്തുമായ്!
കണ്ടു തളർന്നു.
വരണ്ട പാദവും
വറ്റിയ കണ്ണീരുമായ്,
നിസ്സഹായയായ്,
നിരാലംബയായ്,
പാഴ്‌മരുഭൂവിൽ
വീണു പോകുന്നു.
Generated from archived content: poem_july31.html Author: anita_hari