പൂവ്‌

ഇന്നെന്റെ കണിയായി വന്നു നീയും
സുഗന്ധം പരത്തി വിടര്‍ന്നു നിന്നു
നിഷ്കളങ്കത്വം ഏറേ തുളൂമ്പി
നീ നിസ്തുലയായി പുഞ്ചിരിച്ചൂ

ഇന്നലെ രാവില്‍ കണ്ടൊരാ മൊട്ടിന്നു
അഴകേറെ തുടുത്തൊരു പുഷ്പ്പമായ്‌
പെറ്റു വളര്‍ത്തിയോരമ്മ തന്‍ നെറ്റിയില്‍
പറ്റി പിടിച്ചൂ നീ ലോകം ഗ്രഹിച്ചൂ

മൊട്ടിട്ടു നിന്നിലായ്‌ പുതിയ മോഹങ്ങളൂം
തന്നോളമില്ല ഇന്നാര്‍ക്കും സുഗന്ധവും
വെല്ലാനുമാളില്ല ഈ നറു ശോഭയ്ക്കും
എത്ര പേര്‍ നോക്കി നിന്നു പോയ്‌
കൊതിയോടെ ചൂടുവാന്‍ മുടിയിലായ്‌

ഊറ്റം കൊണ്ടു വിറച്ചൂ നീയും
വെട്ടിപ്പിടിക്കുവാന്‍ ഈ പ്രപഞ്ചം
പുച്‌’മാം ശബ്ദത്തില്‍ അലറി നീ
എത്രയോ പൂക്കളോടായ്‌ പരിഹസിച്ചൂ
തണ്ടൊഴിഞ്ഞൂഴിയില്‍ വീണു കിടന്നവര്‍
വെന്തു പുകഞ്ഞു നിന്‍ വാക്കിനാലേ
നീ തന്നെ കേമിയെന്നോര്‍ത്തു കയര്‍ത്തു
നിന്‍ തണ്ടില്‍ വിരിഞ്ഞ സഹജരോട്‌

നാഴിക ഏറേ കഴിഞ്ഞു പോയി
പാട്ടുകള്‍ പാടിയാ വണ്ടുമെത്തി
പാറി പറക്കുമീ വണ്ടിനു മുന്നിലായ്‌
ചേലേറെ കലര്‍ത്തി നീ നാണം നടിച്ചൂ

മറ്റാരിലും പുല്‍കാതെ നിന്നില്‍ മദിക്കുവാന്‍
നല്‍കിയതവനു നീ ജീവരക്തം
നിഷ്കളങ്കത്വം പറിച്ചെടുത്തവിടെ നീ
നട്ടതോ സ്വാര്‍ത്ഥമാം കാമമോഹം

തലയ്ക്കലെ സൂര്യനോ നീന്തി തുടങ്ങുന്നു
ദീര്‍ഘമാം പടിഞ്ഞാറന്‍ കരയിലേക്ക്‌

നിന്‍ പ്രാണന്‍ ഊറ്റിക്കുടിച്ച നാഥന്‍
നിന്നെ മറന്നു പറന്നു പോയ്‌
നിറയുന്ന മിഴിയാലേ നോക്കി നീയും
നിഷ്ഠൂരമായുള്ള നഗ്ന സത്യം

രക്തം വാര്‍ന്നു നീ തളര്‍ന്നു പോയ്‌
എത്രയോ മോഹങ്ങള്‍ വറ്റിയകന്നു
വീശുന്ന കാറ്റില്‍ വിറച്ചൂ നീയും
ആസന്ന മരണത്തിന്‍ മാറ്റൊലി കേട്ടു നീ
നിന്നെ മദിച്ചോരാ വണ്ടൂ പറക്കുന്നു
പുലരുമ്പോള്‍ തിരയുവാന്‍ മറ്റു സഖികളേ

നിന്നെ ശിരസ്സില്‍ ചൂടാന്‍ കൊതിച്ചവര്‍
തള്ളിപ്പറയുന്നു വാടിയ പൂവെന്ന്‌
നീ പുച്ഛിച്ചൂ തള്ളിയ കൊഴിഞ്ഞ പൂക്കള്‍
നിന്നെ വിളിക്കുന്നു ചാരത്തു നിര്‍ത്തുവാന്‍

ഉള്ളിലെ ചപലത ഒഴുക്കിക്കളഞ്ഞു നീ
നിസ്വാര്‍ഥയായ്‌ നിന്നു പരിതപിച്ചൂ

“ഒന്നുമീ ഭൂമിയില്‍ ശാശ്വതമല്ല
ഇന്നീ നില്‍ക്കുന്ന മണ്ണൂപോലും
ക്ഷണികമാം ജീവന്നറുതി വരുമ്പോഴും
കൂട്ടിന്നു നില്‍ക്കില്ല നേട്ടങ്ങളൊന്നും “

ആഞ്ഞൊന്നു വീശിയാ കാറ്റിലായ്‌
വേര്‍പെട്ടു ആശകള്‍ക്കന്ത്യം വരുത്തി ഇതളൂകള്‍
പാറി അകന്നു പറന്നു പോയ്‌ നീ
വിട ചൊല്ലി അകലുമീ സൂര്യനു കൂട്ടായ്‌

ഇന്നീ രാവില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍‍
കൂട്ടിന്നു നീയില്ല പൂവേ
എന്റെ കൂട്ടിന്നു നീയില്ല പൂവേ…..

Generated from archived content: poem3_sep13_11.html Author: aneesh_puthuvalil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English