ഇരുളൊന്നു വിടര്‍ന്നപ്പോള്‍
ഒരു പിടി മണ്ണിനു ചോപ്പ് നിറം
ആരൊക്കെയോ കൊത്തിപ്പറിച്ച
ഉയിരിന്‍റെ വിരല്‍പ്പാടുകള്‍
പകലിന്‍റെ കാഴ്ചയില്‍
നനവുള്ള മണ്ണിനായി
അവകാശമോതി പോര്‍ക്കളം
തീര്‍ക്കുന്നു പടയാളികള്‍
മണ്ണിന്‍റെ ഈറനില്‍ വിത്തിട്ടു
വിളവു കൂട്ടാനൊരു കൂട്ടര്‍
മണ്ണിന്‍റെ മേന്മയെ ലേലത്തില്‍
വിറ്റിട്ടു ആസ്തി കൂട്ടുന്നവര്‍
മണ്ണിനെ ചോപ്പിച്ചതില്‍
പരസ്പ്പരം പഴി പറയുന്നവര്‍
ആദ്യമാദ്യം മണ്ണിനെ
കീശയ്ക്കുള്ളിലാക്കി ലോകര്‍ക്ക്
മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍
പോര് മുറുകുന്നു
മണ്ണ് കറുക്കുന്നു
ഒത്തുതീര്‍പ്പില്‍ മണ്ണ് പങ്കുവെച്ചു
പടയാളികള്‍ പോര്‍ക്കളം വിട്ടൊഴിയുന്നു
തരി തരിയായി ബാക്കി വന്ന മണ്ണില്‍
ആരുമറിയാത്ത കണ്ണീരുപ്പുണ്ട്
ആരും കേള്‍ക്കാത്ത തേങ്ങലിന്‍റെ
മാറ്റൊലിയുണ്ട്….
എന്തിന്‍റെയോ പ്രതീക്ഷയുണ്ട് ….. .
Generated from archived content: poem2_oct1_12.html Author: aneesh_puthuvalil
Click this button or press Ctrl+G to toggle between Malayalam and English