വിശപ്പ്‌

സ്വർഗ്ഗത്തിലിരിക്കുന്ന ദൈവത്തിന്‌ അന്ന്‌ വിശന്നു. (അന്ന്‌ ഹർത്താലോ പണിമുടക്കോ ആയിരിക്കണം.) ദൈവത്തിന്റെ വിശപ്പ്‌ താഴെ ഭൂമിയിലേക്കിറങ്ങി. ആശുപത്രിവരാന്തയിൽ കിടന്നിരുന്ന ഒരുമ്മയുടെയും അഞ്ച്‌ മക്കളുടെയും ആമാശയത്തിൽ കടന്ന്‌ ബഹളംകൂട്ടാൻ തുടങ്ങി. മക്കൾ ആശുപത്രിയിൽ നിന്നു കിട്ടുന്ന ബ്രഡ്‌ഡിനും ബിസ്‌ക്കറ്റിനും വേണ്ടി തല്ല്‌ കൂടി. കിട്ടിയതെല്ലാം കൂടി വാരി വിഴുങ്ങി ബഹളം അടിച്ചമർത്തി. ഉമ്മ മൂത്രമൊഴിക്കാൻ പോയപ്പോൾ ബാത്‌റൂമിലെ ലോഹപൈപ്പിൽ നിന്നും ചുണ്ടുചേർത്തുവച്ച്‌ കുറെവെളളവും വലിച്ചുകുടിച്ചു. ക്ലാവ്‌ പിടിച്ച വെളളത്തിലെ ക്ലോറിന്റെ ചവർപ്പിൽ വിശപ്പലിഞ്ഞ്‌ അർബുദമായി പടർന്നു.

കുറച്ച്‌ നാളുകൾക്ക്‌ ശേഷം ഒരാത്‌മാവിനേയും ഭക്ഷിച്ച്‌ ദൈവത്തിന്റെ വിശപ്പ്‌ തിരികെയെത്തി. ദൈവത്തെ സ്നേഹിച്ചലഞ്ഞാത്‌മാക്കൾ നരകത്തീയേറ്റ്‌ സ്വർഗ്ഗകവാടത്തിൽ നിന്നും പിടഞ്ഞു വീണു കൊണ്ടേയിരുന്നു.

Generated from archived content: visappu.html Author: ancypaul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English