മറുമൊഴികള്‍
എന്റെ
തായ് വേരുകളറുത്ത്
എന്നെ
ബോണ്‍സായിയാക്കുവാന്‍
നീ
എത്ര തലപുകയ്ക്കുന്നുവോ
അതിന്‍ ഒരായിരം മടങ്ങ്
വടവൃക്ഷമായി
വളരുവാന്‍
ഞാന്‍
ആശിക്കുന്നു
—————————–
കാലന്‍ കുടകള്‍
നിറഞ്ഞ നാട്
അതാണെന്റെ സ്വപ്നം
ഞാനൊരു കുടവ്യാപാരിയല്ല
എങ്കിലും
അതാണെന്റെ സ്വപ്നം
നിറമുള്ള പെണ്‍കുടകള്‍
കുത്തിക്കീറുന്ന ആണ്‍ നോട്ടങ്ങള്‍
പൊള്ളുന്ന ചൂട്
മറയായി
ഒരു കുട നന്ന്
ഒത്താല്‍ വടിയാക്കാം
വാളാക്കാം
കാലന്‍ കുടകള്‍
നിറഞ്ഞ നാട്
അതാണെന്റെ സ്വപ്നം.
Generated from archived content: poem1_jan22_15.html Author: ancy_r