പ്രണയം

തബീബിയാ
പൂത്തപ്പോള്‍
പ്രണയവും പൂത്തു
ആരോടെന്നറിയില്ല
എന്തിനെന്നറിയില്ല
ഏറെ തിരഞ്ഞു മടുത്തു
ഒടുവില്‍
ഇതാ
എന്റെ
പ്രണയം
നിനക്കതുമാത്രം
തബീബിയാ

—– 2————-

നിന്റെ
ചുണ്ടുകളില്‍
ചുംബിക്കുകയെന്നത്
എന്റെ അഭിലാഷമായിരുന്നു
അതെന്നെ
പല രാത്രികളിലും
ഉറക്കിയില്ല
ഇന്നെന്റെ
കൈക്കുമ്പിളില്‍
നീ
കിടക്കുമ്പോള്‍
നിന്റെ
തണുത്ത
ചുണ്ടുകള്‍
വിതുമ്പലല്ലാതെ
ഒരു
വികാരവും
എന്നില്‍
ഉണര്‍ത്തുന്നില്ല

Generated from archived content: poem1_dec11_14.html Author: ancy_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here