സുന്ദരം

“സ്‌മയിൽ പ്ലീസ്‌”

ഫോട്ടോഗ്രാഫർ അവളോടു പറഞ്ഞു.

ക്യാമറക്കണ്ണുകളെ നോക്കി അവൾ ചിരിച്ചു.

“പല്ലു പുറത്തുകാണിക്കാതെ ചിരിക്കണം. ചുണ്ടെന്തായിങ്ങനെ കറുത്തിരിക്കുന്നത്‌?”

കറുപ്പു പടർന്ന ചുണ്ടിന്റെ പ്രതിബിംബം അവളെ നോക്കി വെല്ലുവിളിച്ചു. മാറ്റാൻ പറ്റാത്തതായ്‌ ഒന്നിമില്ലെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്‌ അവൾ സൗന്ദര്യം വിൽക്കുന്ന കടയിൽ ചെന്നു. ലോകസുന്ദരിമാരുടെയും വിശ്വസുന്ദരിമാരുടെയും ചുണ്ടുകളിൽ വെച്ചേറ്റവും സുന്ദരമായത്‌ തിരഞ്ഞെടുക്കാൻ അവൾ വിഷമിച്ചുപോയെങ്കിലും, വടിവൊത്ത ചുണ്ടുകളിലൊന്നിൽ ചുവന്ന ചായം തേച്ച്‌ പിടിപ്പിച്ച്‌, അവളുടെ കറുപ്പുകലർന്ന ചുണ്ടുകൾക്കുമേൽ മെല്ലെ,വളരെ ശ്രദ്ധിച്ച്‌, ആർക്കും മനസ്സിലാകാത്തവിധം ഒട്ടിച്ചുവെയ്‌ക്കുന്നതിൽ അവൾ വിജയിച്ചു.

പിന്നീടവൾ കണ്ണാടിയിൽ ചുണ്ടുകൾ നോക്കിച്ചിരിച്ചുകൊണ്ടിരുന്നു. കണ്ണുകളിലേക്ക്‌ നോക്കിയതേയില്ല.

Generated from archived content: sundaram_ancy.html Author: ancy_nursing

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here