ബാങ്കില്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രൊമോഷനോടുകൂടി അനൂജയ്ക്ക് മറ്റൊരു നഗരത്തിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി. ബിപിന്‍ ചന്ദ്ര ചാറ്റര്‍ജിയുടെ ചിത്രരചനയ്ക്ക് ഇടിവ് സംഭവിക്കുകയായിരുന്നു . പഴയപോലെ അയാള്‍ക്ക് മികച്ച ചിത്രങ്ങള്‍ ചെയ്യാനാവുന്നില്ല. അനൂജയായിരുന്നു തന്റെ ചിത്രരചന യ്ക്ക് പ്രചോദനമായിരുന്നതെന്ന് ആദ്യമായി അയാളറിഞ്ഞു.അയാള്‍ക്ക് ചിത്രരചനയില്‍ താല്‍പര്യം കുറഞ്ഞ് കുറഞ്ഞ് വന്നു. ആകെയൊരു ഉന്മേഷക്കുറവ് .
അയാളുടെ മനസ്സ് പഴയ ഓര്‍മ്മകളിലേയ്ക്ക് പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ അവള്‍ ബാന്ദ്രയില്‍ നിന്നും മാട്ടുംഗയിലുള്ള അവളുടെ വീട്ടിലേയ്ക്ക് പോകാനായി ബസ്സില്‍ കയറി. ഒരു വിധത്തിലൊരു സീറ്റ് ക ണ്ടെത്തി ഇരുന്നതേയുള്ളൂ. കണ്ടക്ടര്‍ ടിക്കറ്റ് അവളുടെ നേരെ നീട്ടി. പേ ഴ്സ്സെടുക്കാനായി അവള്‍ ബാഗില്‍ കയ്യിട്ടു. പേഴ്സ്സ് കാണുന്നില്ല. ബാഗി ന്റെ ഒരുഭാഗം ബ്ലൈഡു കൊണ്ടെന്നപോലെ കീറിയിരുന്നു. ” അയ്യോ എ ന്റെ പേഴ്സ്സ്” – അവള്‍ മുഴുമിച്ചില്ല. അതിന്നു മുമ്പ് അവളുടെ പിന്നില്‍ നിന്നിരുന്ന നാല്പ്പത്തഞ്ചിനോടടുത്ത് പ്രായമുള്ള അയാള്‍ കണ്ടക്ടര്‍ക്കു പൈസ കൊടുത്ത് ടിക്കറ്റ് അവളെ ഏല്‍പ്പിച്ചു. നന്ദി പറയാനായി അവള്‍ മുഖമുയര്‍ത്തിയപ്പോഴേയ്ക്കും അയാള്‍ അവിടെ നിന്നും പോയിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ബാങ്കിനടുത്തുള്ള കാന്റീനില്‍ ലഞ്ച് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അനൂജ അയാളെ വീണ്ടും കണ്ടു. വിവാഹത്തിനു ശേഷം കഴിഞ്ഞ ആറു വര്‍ഷമായി അവള്‍ ഈ ബാങ്കില്‍ ജോലി ചെയ്യു ന്നു. ഇതുവരെ അയാളെ ഇവിടെ കണ്ടിട്ടില്ല. അവള്‍ക്ക് കൗതുകമായി. അയാള്‍ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നെന്ന് അവള്‍ മനസ്സിലാക്കി യിരുന്നു. കൈകഴുകി പുറത്ത് കടക്കുമ്പോള്‍ അവള്‍ അയാളെക്കണ്ട് പു ഞ്ചിരിച്ച് ചോദിച്ചു.
“എന്താണ് പേര്?”
” ബിപിന്‍ ചന്ദ്ര ചാറ്റര്‍ജി” അതും പറഞ്ഞ് അയാള്‍ തിരക്കിട്ട് നടന്നു.
അവര്‍ പലപ്പോഴും കാന്റീനില്‍ കണ്ടുമുട്ടി. ഒരു ദിവസം അവള്‍ അയാളോട് ചോദിച്ചു.
“എവിടെയാണ് ജോലി? “
കാന്റീനിനടുത്തുള്ള കോളേജ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. ” ദാ, അ വിടെ പ്രൊഫസ്സര്‍ ആയി ജോലി ചെയ്യുന്നു. വന്നിട്ട് അധിക നാള്‍ ആയിട്ടില്ല. വിവാഹിതന്‍ .”
ലഞ്ച് സമയങ്ങളില്‍ എന്നും രണ്ടോ, മൂന്നോ പ്രാവശ്യം അയാള്‍ അവളെത്തന്നെ നോക്കിയിരുന്നിരുന്നത് അവള്‍ക്കും അറിയാമാ യിരുന്നു.
ജിജ്ഞാസ മൂത്തിട്ടെന്നവണ്ണം അവള്‍ മറ്റൊരവസരത്തില്‍ അയാളോട് ചോദിക്കുകതന്നെ ചെയ്തു.
” എന്തിനാണെന്നെയിങ്ങനെ ശ്രദ്ധിക്കുന്നത്?”
” ഒന്നുമില്ല. ഞാന്‍ നിങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയോ? ” അയാള്‍ വിട്ടില്ല.
“തോന്നിയിട്ടില്ല. ” അവള്‍ പറഞ്ഞു. അത് സത്യമായിരുന്നു. അയാള്‍ ഒരി ക്കലും അവളെ ശല്യം ചെയ്തിട്ടില്ല. അവരുടെ ബന്ധം അങ്ങനെ തുടര്‍ന്നു വാക്കുകളുടെ അകമ്പടിയൊന്നുമില്ലാതെ തന്നെ.
ചിത്രം വരയും, പെയിന്റിങ്ങും അയാളുടെ ഹോബിയായി ഇതി നകം. ധാരാളം ചിത്രങ്ങള്‍ അയാള്‍ മാഗസിനുകളിലേക്കും, ബിസിനസ്സ് ജേര്‍ണലുകളിലേയ്ക്കും അയച്ചുകൊടുത്തു. ജഹാംഗീര്‍ ആര്‌ട്ട് ഗാലറിയില്‍ ഒരിക്കല്‍ അയാള്‍ ചിത്രപ്രദര്‍ശനം നടത്തി. അയാളുടെ ക്ഷണം സ്വീകരി ച്ച് അവള്‍ എക്സിബിഷന് ചെന്നപ്പോള്‍ അയാള്‍ അവള്‍ക്ക് തന്റെ ചി ത്രങ്ങള്‍ പരിചയപ്പെടുത്തി. പിശുക്കന്റെ നാണ്യം പോലെയായിരുന്നു അ യാളുടെ വാക്കുകള്‍. വളരെ കരുതലോടെ മാത്രം. പിന്നൊരിക്കല്‍ ബാന്ദ്ര യിലും അയാളുടെ ചിത്രപ്രദര്‍ശനം അവള്‍ കണ്ടിരുന്നു. അയാളുടെ ചില ചി ത്രങ്ങളെ തേടി അവാര്‍ഡുകള്‍ എത്തുകയുണ്ടായി. വളരെ ഉന്മേഷമുള്ള ദിനങ്ങളായിരുന്നു അന്നൊക്കെ അയാള്‍ക്ക് ഇപ്പോളെല്ലാം തകിടം മറിഞ്ഞ പോലെ. അന്ന് പിരിയാന്‍ നേരത്ത് അയാള്‍ അവളുടെ ചിത്രത്തോടൊപ്പം മ റ്റൊരു ചിത്രവും അവള്‍ക്ക് സമ്മാനിച്ചിരുന്നു. അന്ന് അവളുടെ കണ്ണുകളില്‍ കണ്ട തിളക്കം അയാള്‍ മറന്നിട്ടില്ല.
” ആള്‍ ഗുഡ് തിങ്ങ്സ് കം ടു ഏന്‍ എന്ട് “. ആരാണ് അങ്ങനെ പറഞ്ഞതെന്നയാള്‍ ഓര്‍ക്കുകയായിരുന്നു
Generated from archived content: story3_dec28_13.html Author: anandavalli_chandran