നാല് മാസമായി രാകേഷ് ഓണ് ലൈനില് വന്നിട്ട്. എന്ത് പറ്റിയെന്നറിയില്ല . ആഹാരം ഉണ്ടാക്കുകയും കഴിയ്ക്കുകയും ചെയ്യുന്നുണ്ടെന്നവന് ശ്രീമതിയ്ക്ക് വെബ്കാമിലൂടെ കാണിച്ചുകൊടുത്തതും അന്നുതന്നെ.
എഞ്ചിനീയറിംഗ് കഴിഞ്ഞ് എം.എസ്സ് അമേരിയ്ക്കയില് ചെയ്യണമെന്ന ഏക മകന്റെ മോഹം സാധിച്ചു കൊടുക്കാന് നന്നേ പ്രയാസപ്പെട്ടു. 30 ലക്ഷം രൂപയ്ക്ക് തുല്യമായ ഡോളര് എങ്ങനെയെല്ലാമോ സംഘടിപ്പിച്ചു.ഹൂസ്റ്റണില് ഭക്ഷണമൊക്കെ പരുങ്ങലിലാണെന്നും പുറത്തു തീവില ആണെന്നും ശ്രീമതി കേട്ടിട്ടുണ്ട്.രാക്കേഷ് പോകുമ്പോള് പ്രഷര് കുക്കറും ഫ്രയിംഗ് പാനും കയ്യിലുകളും മറ്റും അവ ന്റെ ബാഗില് അവള് തിരുകിവെച്ചതും അതുകൊണ്ടാണ്. അവയെല്ലാം അവന് ഉപയോഗിയ്ക്കുന്നുണ്ടെന്ന് കാണുമ്പോള് അവള്ക്കു വല്ലാത്ത സന്തോഷം.
രണ്ടു ദിവസം മുമ്പ് പെട്ടെന്ന് രാക്കേഷിന്റെ കാള് കിട്ടിയപ്പോള് വി ജീഷിനും ശ്രീമതിയ്ക്കും വാക്കുകള് വഴിയ്ക്ക് വന്നില്ല. അവന് രണ്ടാഴ്ചത്തെ ലീ വില് ബോംബയിലെയ്ക്ക് വരുന്നു …. അവന്റെയിഷ്ടവിഭവങ്ങളൊക്കെ തയ്യാറാക്കണം.. ശ്രീമതി മനസ്സില് കണ്ടു. കാള് കിട്ടിയന്നു മുതല് വിജീ ഷിനേയും കൂട്ടി മാര്ക്കെറ്റില് പോയി സാധനങ്ങള് വാങ്ങലും വിഭവങ്ങളുണ്ടാ ക്കലും തന്നെ.
നാലുമണിയ്ക്ക് ഫ്ലാറ്റിന്റെ മുമ്പില് കാറിന്റെ മുരളല് കേട്ടു. മലര്ക്കെ തുറന്നു വെച്ചിരുന്ന വാതില്ക്കല് മോന്റെകൂടെ ഒരു വിദേശ വനിതയെക്കൂടി കണ്ടപ്പോള് ശ്രീമതിയും വിജീഷും പരസ്പരം നോക്കി.. ” മീറ്റ് മൈ ഫ്രെണ്ട് ഏമി ” രാക്കേഷ് അവളെ അവര്ക്ക് പരിചയപ്പെടുത്തി. സൂട്ട് കേസും ബാഗുകളും മുറിയില് കൊണ്ടുവെച്ചതിനുശേഷം വിജീഷ് പറഞ്ഞു. ” മമ്മീ, ഞാനും ഏമിയും പുറത്തൊന്നു കറങ്ങി വരാം. “
ശ്രീമതിയും, വിജീഷും അടുക്കളയില് തന്നെ. പത്തര മണിയായപ്പോള് കാളിംഗ് ബെല്ലടിച്ചു. രാക്കേഷും, ഏമിയും അകത്തേയ്ക്ക് വന്നു.ഡൈനിങ്ങ് ടാബിളില് നിരത്തി വെച്ച വെള്ളപ്പവും, സ്ട്യൂവും, പായസവും ചൂണ്ടി വിജീഷ് പറഞ്ഞു. ” എല്ലാം റെഡിയാണ്. എന്നാലിനി കഴിയ്ക്കാം.”
“ഞങ്ങള് ചിക്കന് ഷോര്മ്മയും, ഡിം സവും, പാനി പൂരിയും കഴിച്ചു. ” വലതു വശത്തുള്ള ബെഡ് റൂം ചൂണ്ടി കുഴഞ്ഞ നാവിനെ വരുതിയിലാക്കി രാക്കേഷ് പറഞ്ഞു. ഞങ്ങളവിടെ കിടന്നോളാം. ഗുനൈറ്റ്..മോം..ഗുനൈറ്റ്. .ഡാഡ്
Generated from archived content: story2_mar23_13.html Author: anandavalli_chandran
Click this button or press Ctrl+G to toggle between Malayalam and English