ലൈഷ മുംബൈ നഗരത്തില്‍ വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. നഗരജീവിതത്തിറെ ക്ഷണികതയും, പു റംപൂച്ചും അവള്‍ക്കു പുത്തരിയല്ല. ഭാരതത്തിലെ പല നഗരങ്ങളിലുമായാണ് കുട്ടിക്കാലം കഴിച്ചുകൂട്ടിയ ത്. വിദ്യാഭ്യാസവും ഏറിയകൂറും അവിടങ്ങളിലൊക്കെതന്നെ. കല്യാണം കഴിഞ്ഞതിന്നുശേഷം അഞ്ചു വര്‍ഷം ഹൈദരബാദിലെ ഒരു ഗ്രാമത്തില്‍ താമസിച്ച അനുഭവപരിചയം കൈമുതലായുണ്ട്. മൂന്നും, ര ണ്ടും വയസ്സായ രണ്ടുകുട്ടികള്‍. ഇളയത് പെങ്കുഞ്ഞ്. കുട്ടികളെ പരിചരിയ്ക്കലും, ഗൃഹഭരണവുമായീ എന്നും വീട്ടുതടങ്കലില്‍.
മുംബൈയില്‍ വന്നപ്പോള്‍ അവളില്‍ നവോന്മേഷം തളിരിട്ടു. മാര്‍ക്കറ്റ്സും, തിയെറ്ററുകളും, അടുത്തടുത്ത സ്ഥലങ്ങളുമൊക്കെ ചുറ്റി കാണുന്നത് അവളുടെ മനസ്സിലെ ചെറു മോഹങ്ങളായി വിരിയാന്‍ തുടങ്ങി. പുതിയ സ്ഥലത്ത് അധികം കൂട്ടുകാരികളില്ല. ഹസ്ബെന്റിനാണെങ്കില്‍ അവളെ എല്ലായിടത്തും കൊണ്ടുപോയി കാണിയ്ക്കാന്‍ ഓഫീസിലെ പൊരിഞ്ഞ ജോലി സമ്മതിയ്ക്കുന്നില്ല. അവള്‍ക്കതില്‍ ചെറിയ ദു:ഖമുണ്ട്. അധികം താമസിയാതെ അവള്‍ക്കൊരു കൂട്ടായി അടുത്ത ബില്‍ഡിങ്ങിലെ താമസക്കാരി സൈന എത്തിച്ചേര്‍ന്നു. ഉച്ചഭക്ഷണത്തിന്നു ശേഷം രണ്ടുപേരും ഒരുമിച്ച് മാളിലും, മാര്‍ക്കറ്റിലും കറങ്ങി സാധന ങ്ങളെല്ലാം വാങ്ങിച്ച് അഞ്ചരയോടെ വീട്ടില്‍ കരപറ്റും. ആദ്യമൊക്കെ ലൈഷ കുട്ടികളെയും കൂടെ കൂട്ടുമായിരുന്നു. ഇടയ്ക്ക് വെച്ച് കുട്ടികള്‍ ഉറങ്ങിത്തുടങ്ങും. അതൊരു ബുദ്ധിമുട്ടായപ്പോള്‍ സൈന പറ ഞ്ഞു. “ ഉച്ചയ്ക്ക് നീ കുട്ടികളെ വീട്ടില്‍ ഉറക്കിക്കിടത്താന്‍ നോക്ക്. എന്നിട്ടാവാം ഇനിമേലില്‍ പുറത്തുപോ ക്ക്.” ലൈഷയ്ക്കും അത് ശരിയാണെന്നല്ലാതെ മറിച്ചൊന്നും തോന്നിയില്ല. കുട്ടികളുറങ്ങിക്കഴിഞ്ഞാല്‍ ലൈഷ സൈനയോടൊപ്പം പോകും. അങ്ങനെ കുറച്ച് മാസ ങ്ങള്‍ കടന്നുപോയി. ലൈഷയില്ലാത്തപ്പോള്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞാല്‍ അല്പം കുസൃതിത്തരങ്ങളൊ ക്കെ ഒപ്പിയ്ക്കും. ഒരു ദിവസം ലൈഷ വീട്ടിലെത്തിയപ്പോള്‍ മൂത്തവന്‍ ഗ്യാസ് സറ്റൗവിന്റെ നോബ് തിരു പ്പിടിയ്ക്കുന്നതാണ് കണ്ടത്. അവള്‍ പെട്ടെന്നവന്റെ കൈപിടിച്ച്മാറ്റി മേലിലാവര്‍ത്തിയ്ക്കരുതെന്ന് ക്ഷ മയോടെ പറഞ്ഞുമനസ്സിലാക്കി. ദിനങ്ങളും, മാസങ്ങളും അങ്ങനെ കടന്നുപോയി. ഒരു ദിവസം ലൈഷ ചുറ്റിക്കറങ്ങി വീട്ടിലെത്തിയപ്പോള്‍ ഇളയ കുട്ടിയെ വീട്ടിലെങ്ങും കണ്ടില്ല. സൈനയെ കൂട്ടി അവള്‍ പൊലീസ്സ്റ്റേഷനില്‍ പോയി വിവരം റിപ്പോര്‍ട്ട് ചെയ്തു. ഹെഡ് കോണ്സ്റ്റബിള്‍ ഫോണ്‍ ഡയറകെടറിയെടുത്തു മറിച്ച് പലര്‍ക്കും ഫോണ്‍ ചെയ്തു, ഫലമുണ്ടായില്ല. അയാള്‍ അവരുടെ മുമ്പില്‍ കൈ മലര്‍ത്തി. സബിന്‍സ്പെക്ടര്‍ ജീപ്പുമായി വന്ന് ലൈഷയോടും, സൈനയോടും ജീ പ്പില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. ജീപ്പ് ഡ്രൈവര്‍, ഇന്‍സ്പെക്ടറുടെ നീര്‍ദ്ദേശമനുസരിച്ച് നഗരത്തിന്റെ ഓരോ മുക്കിലും, മൂലയിലും ജീപ്പോടിച്ച് അവരെ കറക്കിക്കൊണ്ടിരുന്നു. പലരേയും ചോദ്യം ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. ലൈഷയ്ക്ക് കരച്ചിലടക്കാനായില്ല. പൊലീസ്സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ അ വളെ വിലങ്ങ് അണിയിച്ച് ജയിലിലടച്ചു. സൈന അവളുടെ വീട്ടിലേയ്ക്ക് മടങ്ങി. ലൈഷയുടെ ഭര്‍ത്താവ് രണ്ടാഴ്ച്ചത്തേയ്ക്ക് ഓണ്‍ ഡ്യൂട്ടിയില്‍ ചെന്നൈയില്‍ പോയിരിയ്ക്കയാണ്. ലൈഷ ജയിലിനകത്തായിട്ട് ഒരാഴ്ച കഴിഞ്ഞു. കുഞ്ഞിന്റെ യാതൊരു വിവരവും കി ട്ടാതെ അവള്‍ വിഷമിച്ചിരിയ്ക്കയാണ്. രാവിലെ പതിനൊന്നു മണിയായിക്കാണും. അവളെ കാണാനായി ഒരു വിസിറ്റര്‍ വന്നിട്ടുണ്ടെന്ന് ജയില്‍ വാര്‍ഡന്‍ അറിയിച്ചു. മദ്ധ്യവസ്കയായ ഒരു മഹാരാഷ്ട്രിയന്‍ സ്ത്രീ അവളുടെ മുന്നില്‍ വന്നുനിന്നു. കണ്ടിട്ട് അവര്‍ ഒരു കുലീനസ്ത്രീയെന്നവള്‍ക്ക് തോന്നി. “മിസ്സിസ് അനഘ ഷെഡ്പുരേയാണിവര്‍.” വാര്‍ഡന്‍ അവരെ പരിചയപ്പെടുത്തി. അവര്‍ ഒരു പൊതി അവള്‍ക്കു നേരെ നീട്ടി. ലൈഷ പൊതി തുറന്നു. അല്പം സാബൂനരി കിച്ചടിയും, രണ്ടു രാജ്ഗിരാ ചപ്പാത്തിയും. “മാം, പ്രസാദ് ഖാലീജിയേ.” അനഘ ഷെഡ്‌പുരേ പതിഞ്ഞ സ്വരത്തില്‍ മൊഴിഞ്ഞു. വര്‍ഷത്തില്‍ ഒരു പ്രാ വശ്യം ആചരിയ്ക്കുന്ന ആഷാഡ ഏകാദശിയായിരുന്നു അന്ന്. പാണ്ടാര്‍പൂതരിലെ കൃഷ്ണക്ഷേത്രത്തില്‍ മഹാ ഏകാദശിയായി കൊണ്ടാടി വരുന്നു. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ഈ ഏകാദശി മഹാ ഘോഷത്തില്‍ പങ്കെടുക്കാനായി ദേശത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേര്‍ന്ന് അവിടുത്തെ ഗ്രാമവാസികളോടൊപ്പം കഴിയുന്നു. അനഘ ഷെഡ്പുരേ കഴിഞ്ഞ വര്‍ഷത്തില്‍ പാണ്ടാര്‍പൂര്‍ പോയി രുന്നെന്ന് കൂട്ടത്തില്‍ പറഞ്ഞൊപ്പിച്ചു. ലൈഷയ്ക്ക് അല്പം ആശ്വാസം തോന്നി. അന്ന് വൈകുന്നേരം അവളെ ജയിലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സൈന ലൈഷയുടെ മൂത്ത കുട്ടിയുമായി അവളുടെ അടുത്തെത്തി. ലൈഷ അവനെയെടുത്ത് കൊഞ്ചിച്ച് രണ്ടു ബിസ്ക്കറ്റ് അവന്റെ കയ്യില്‍ പിടിപ്പിച്ചു. ഇളയവളെ കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് വിതുമ്പിയവള്‍ അവനെയും കൂട്ടി മുറിയില്‍ പോയി വാതിലടച്ചു. രണ്ടു ദിവസം കഴിഞ്ഞു. മൂന്നാം ദിവസം അവളുടെ മൊബൈല്‍ ഫോണിലൊരു മിസ്സ്ഡ് കാള്‍. അത് പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു. അവള്‍ ആ നമ്പറില്‍ ക്ലിക്ക് ചെയ്തു. ശബ്ദം എസ്. ഐയുടേത്. “മാം, ശഹദ്പൂരില്‍ നിന്നും ഒരു അനോണിമസ് കാള്‍. കുറച്ചുപേര്‍ ചേര്‍ന്ന് ര ണ്ടു വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടിയെ നല്ല ആഴമുള്ള സ്വിമ്മിംഗ് പൂളിലെയ്ക്ക് തള്ളിയിടുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി കുട്ടിയെ പൊലീസ്സ്റ്റേഷനില്‍ ഏല്പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ഉടനെ ഇവിടെ വന്ന് ഞങ്ങളുടെ കൂടെ ശഹദ്പൂരിലെയ്ക്ക് വരണം. അവള്‍ ഉടനെ സ്റ്റേഷനില്‍ പോ യി പൊലീസ് ടീമിന്റെ കൂടെ ശഹദ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മകളെ കണ്ടു. മകളുടെ തല യില്‍ ഒരു കുഞ്ഞു തൂവല്‍ തൊപ്പി. പല നിറത്തിലുള്ള കുഞ്ഞുതൂവലുകള്‍ തുന്നിച്ചേര്‍ത്തിരിയ്ക്കു ന്നതില്‍. കയ്യിലുള്ള ചോക്ക്ലേറ്റ് വായിലിട്ടീമ്പി കണ്ണുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചുകൊണ്ട് മോള് ഒ ന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലങ്ങനെ നില്ക്കുന്നു.
അപരാധികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു. “സൈനയുടെ ബാഗില്‍ സൂ ക്ഷിയ്ക്കാനേല്പ്പിചച്ചിരുന്ന ലൈഷയുടെ പേഴ്സില്‍ അവളുടെ വീട്ടിന്റെ താക്കോലും, അവള്‍ ഒപ്പിട്ട ചെക്കടങ്ങിയ ചെക്ക് ബുക്കും ഉണ്ടായിരുന്നു. ഷോപ്പിംഗ് നടത്തിക്കൊണ്ടിരിയ്ക്കുമ്പോള്‍ സൈന അവളുടെ ബാഗ് അവിടെയുണ്ടായിരുന്ന അവള്‍ക്കു പരിചയമുള്ള മറ്റൊരുവളെ കുറച്ചുനേരത്തേ യ്ക്ക് ഏല്പ്പിച്ചിരുന്നു. ആ സ്ത്രീ ഞങ്ങളെ താക്കോലേല്പ്പിച്ചു. ഞങ്ങള്‍ക്കവള്‍ പതിനാറായിരത്തി ന്റെ തുകയ്ക്കുള്ള ലൈഷയുടെ ചെക്കും തന്നു. ”സൈനയ്ക്കതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. താന്‍ തന്നെയാണല്ലോ ഈ വിന വരുത്തിവെച്ചതെന്ന് പറഞ്ഞ് ലൈഷ കുറ്റബോധത്താല്‍ കൈകള്‍ രണ്ടും ചേര്‍ത്ത് സ്വന്തം തലയില്‍ അടിച്ചു.
Generated from archived content: story1_june16_15.html Author: anandavalli_chandran