കൂടെയിറങ്ങിവരുന്ന നോവുകള്‍

കൂടെക്കൂട്ടാന്‍ മടിച്ചിട്ടും
കൂടെയിറങ്ങിവരുന്ന നോവുകള്‍
ചുറ്റും എത്രയെത്രയാണെന്നോ !
ഒട്ടിയ വയറിലെ കനല്‍
ശമിപ്പിയ്ക്കാനാവാതെ
ഉരുകി നീളുന്ന നാളുകള്‍;
ശൂന്യമാം നിമിഷങ്ങളെ
ഗര്‍ഭത്തിലേറ്റി വിശപ്പകറ്റിയ
ഒട്ടേറെ രാപ്പകലുകള്‍;
നക്ഷത്രങ്ങള്‍ തെളിഞ്ഞും
മിന്നിയും ചൊരിയുന്ന
മോഹസര്‍പ്പങ്ങള്‍ സ്വയം
മൃത്യു വരിച്ച് ചിതയില്‍
വീണടിഞ്ഞ് കരിയുന്നയ്യോ ;
രോഗം നക്കി നക്കി കരണ്ട്
തേളുകളായി കുത്തി
നോവിപ്പിച്ച്
വിഷത്തുള്ളികള്‍
രക്തത്തില്‍ ചിന്തുന്നു
മരണത്തെയെതിരേല്‍ക്കാന്‍.
പലതും ചെയ്യാമെന്നിരിക്കെ
വേണ്ടെന്നു വിലക്കുന്നതാരയ്യേ ?

Generated from archived content: poem5_june_15.html Author: anandavalli_chandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English