അമ്മയാണെല്ലാം എല്ലാം,
സർവ്വം സഹ,
ക്ഷമാരൂപിണി, സ്‌നേഹമയി, കരുണാമയി,
കുഞ്ഞുങ്ങൾക്കെന്നുമവലംബം.
സർവ്വാധികാരി ലോകനാഥൻ
ഭൂലോകവാസികളെയെല്ലാം,
സദാസംരക്ഷിപ്പാൻ,
പരിചരിയ്‌ക്കാൻ, ഊട്ടാൻ,
വിഷമമാണെന്നതിനാൽ,
അമ്മമാരെ സൃഷ്‌ടിച്ചതാണുപോൽ
എന്നാലിതിനപ്പുറം, ദയനീയം,
യുവതരുണികൾ
നൊന്ത് ജന്‌മം കൊടുത്ത കുഞ്ഞുങ്ങളെ,
ചവറ്റുകൊട്ടകളിലും, തെരുവുകളിലും
ഉപേക്ഷിയ്‌ക്കുമ്പോൾ,
നെഞ്ച് പിടയ്‌ക്കാതിരിയ്‌ക്കുമോ?
വന്യമൃഗങ്ങൾ, നായ്‌ക്കൾ, ഉറുമ്പുകൾ,
വരെ, ഇവരെ ഇല്ലായ്‌മ ചെയ്യുന്നു.
ഇല്ലെന്നു വരാം;
ഇത്രയും ക്രൂരതയീ കുഞ്ഞുങ്ങളർഹിക്കുന്നോ?
കാരണങ്ങൾ പലതും നിരത്താനാകും.
സാമൂഹികം, സാമ്പത്തികം,
ഭയം, തന്റേടമില്ലായ്‌മ,
അങ്ങനെയങ്ങനെ പോകുന്നു…….
Generated from archived content: poem1_may12_10.html Author: anandavalli_ahandran