മുണ്ഡനം ചെയ്‌ത്
ഉയരം പാകപ്പെടുത്തിയ
വൻ തരുക്കൾ നിരകളിൽ
കണ്ടു യൂറോപ്പിൽ പലയിടത്തും
ഇലകളില്ല പൂക്കളില്ല കായ്‌കളില്ല
എല്ലാം വെട്ടിനിരത്തി
പൂർണ്ണ നഗ്നരാക്കിയിരിയ്‌ക്കയാണ്
ഉറച്ച തടികളിൽ; കൊമ്പുകൾ,
ഉറച്ചുരുണ്ട് കൈമുട്ടുകളുയർത്തിയ
കരങ്ങളെന്നു തോന്നും
പ്രകാശരഹിതം വിജനം
നിശകളിൽ കാണാനിടവരുകിൽ
പ്രേതങ്ങളെന്നാരും
ശങ്കിച്ചുപോകുമൊരുവേള
അവിശ്വാസികൾ പോലും
കാട് കയറും ഭാവനയ്‌ക്കൊരു മകുടം.
Generated from archived content: poem1_mar19_11.html Author: anandavalli_ahandran
Click this button or press Ctrl+G to toggle between Malayalam and English