മോഹവലയം

ഒത്തിരിയൊത്തിരിമോഹങ്ങൾ തൻ,

സ്വർണനൂലുകൊണ്ട്‌ കോർത്തെടുത്ത,

ഹാരം ഞാനെന്റെ ഹൃദയത്തിൽ,

ചേർത്തുവെച്ച,​‍്‌ ഇത്രയും കാലം.

മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു;

മോഹവലയത്തിന്‌ ശക്തിയപാരം.

പഠിയ്‌ക്കുന്ന കാലത്ത്‌,

നല്ല മാർക്ക്‌ വാങ്ങി,

ഒന്നാമനാകണ-

മെന്നതായിരുന്നു മോഹം.

ഒന്നാമനൊന്നുമായില്ല എങ്കിലും,

ബിരുദവും നേടി, വലിയ പദവിയി-

ലുദ്യോഗം ഭരിയ്‌ക്കാനായിരുന്നതെല്ലാം.

ഇപ്പോൾ, തൊഴിൽരഹിതൻ,

കഴിഞ്ഞ രണ്ടു കൊല്ലമായ്‌ അലയുന്നു,

ഇന്ന്‌ കിട്ടും, നാളെ കിട്ടും,

ജോലി, വേതനം, എല്ലാം – പിന്നെ വിവാഹം.

എന്തെല്ലാം മോഹങ്ങൾ,

പൂവണിയാത്ത മോഹങ്ങൾ,

എങ്കിലും, മുന്നോട്ടു ഗമിയ്‌ക്ക തന്നെ,

സ്വയമന്ത്യം വരുത്താനധികാരമില്ലല്ലോ.

Generated from archived content: poem1_jan28_10.html Author: anandavalli_ahandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English